എന്‍.സി.സി അക്കാദമി അട്ടിമറിക്കാന്‍ ശ്രമം

മാനന്തവാടി: വയനാടിന് അനുവദിച്ച എന്‍.സി.സി അക്കാദമി അട്ടിമറിക്കാന്‍ ഗൂഢനീക്കം. ഇതിനുപിന്നില്‍ റിസോര്‍ട്ട് ലോബിയാണെന്ന ആരോപണം ഉയര്‍ന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല മുനീശ്വരന്‍ കുന്നില്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി റവന്യൂവിന്‍െറ ഉടമസ്ഥതയിലുള്ള സര്‍വേ നമ്പര്‍ 68/1 ബി-യില്‍പ്പെട്ട രണ്ടേക്കര്‍ ഭൂമി 151/16 ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 22ന് എന്‍.സി.സിക്ക് കൈമാറിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി അനുവദിച്ചത്. തുടര്‍നടപടികള്‍ നടന്നുവരികെയാണ് വ്യജപരാതികളുമായി റിസോര്‍ട്ട് ലോബി രംഗത്തുവന്നിരിക്കുന്നത്. വലിയ കാറ്റുണ്ടാകുന്ന സ്ഥലമായതിനാല്‍ അക്കാദമിക്ക് അനുയോജ്യമല്ളെന്ന് കാണിച്ചാണ് ഇവര്‍ സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് സാങ്കേതിക വിദഗ്ധര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക്കെതിരെ തലപ്പുഴയില്‍ വ്യാപക ഫ്ളക്സുകളും ഇവര്‍ സ്ഥാപിച്ചു. തടസ്സം നീക്കി അക്കാദമി യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.