മേപ്പാടി: വനം വകുപ്പിന്‍െറ എതിര്‍പ്പിനത്തെുടര്‍ന്ന് മൂപ്പൈനാട് വില്ളേജില്‍പെട്ട ഇരുപതില്‍പ്പരം കുടുംബങ്ങളുടെ ഭൂനികുതി 1998 മുതല്‍ സ്വീകരിക്കാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ളെന്ന് പരാതി. ജന്മിമാരായിരുന്ന നിലമ്പൂര്‍ കോവിലകം മറിവീട്ടില്‍ കുടുംബക്കാരില്‍നിന്ന് 1975 മുതല്‍ പലപ്പോഴായി ഭൂമി വിലക്ക് വാങ്ങിയവരാണിവിടത്തെ താമസക്കാര്‍. ആധാരങ്ങളും പട്ടയങ്ങളും എല്ലാം ഇവരുടെ കൈവശമുണ്ട്. 1998 വരെ ഭൂനികുതി അടച്ചവരുമാണ്. 1998ലെ റീസര്‍വേയില്‍ ഇതെല്ലാം നിക്ഷിപ്ത വനഭൂമിയിലുള്‍പ്പെടുത്തിയിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നികുതി സ്വീകരിക്കുന്നതിനെ വനം വകുപ്പ് എതിര്‍ക്കുന്നത്. കുറച്ചകലെ കടച്ചിക്കുന്നിലും വനഭൂമിയിലെ കൈയേറ്റം എന്ന കാരണത്താല്‍ കൈവശ രേഖ ലഭിക്കാത്ത നിരവധി കുടുംബങ്ങളുണ്ട്. എന്നാല്‍, ആറേക്രയില്‍ എല്ലാ രേഖകളുമുണ്ടായിട്ടും നികുതി സ്വീകരിക്കുന്നില്ല. മുപ്പത് വര്‍ഷത്തിലധികം പ്രായമുള്ള തെങ്ങ്, കമുക്, മാവ്, പ്ളാവ് എന്നിവയെല്ലാം ഇവരുടെ കൈവശ ഭൂമിയിലുണ്ട്. റോഡ്, വൈദ്യുതി, നല്ല വീടുകള്‍ എല്ലാം ഇവിടെയുണ്ട്. ഇവര്‍ക്ക് ചുറ്റുമുള്ളവരുടെ നികുതി സ്വീകരിക്കുന്നുമുണ്ട്. വനത്തിനുള്ളിലെ കൈവശക്കാരുമല്ല ഇവര്‍. ആരോ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഇത് നിക്ഷിപ്ത വനഭൂമിയായി രേഖപ്പെടുത്തിയതെന്നാണിവര്‍ പറയുന്നത്. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം, സംസ്ഥാന ഫോറസ്റ്റ് ലാന്‍ഡ് അസൈന്‍മെന്‍റ് നിയമം എല്ലാം നിലവിലുണ്ട്. വിവിധ ഘട്ടങ്ങളിലായി വനത്തോട് ചേര്‍ന്നുള്ള ഭൂമികളില്‍ കുടിയേറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനെ കൈയേറ്റങ്ങളായിട്ടാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. എന്നാലും 1980ന് മുമ്പ് ഭൂമി കൈവശംവെച്ചവര്‍ക്ക് കൈവശരേഖ നല്‍കണമെന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ‘കട്ട് ഓഫ് ഡേറ്റ്’ 1.1.1977 ആണ്. ആ രേഖയാണിപ്പോള്‍ വനം വകുപ്പ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. 1977ന് ശേഷമുള്ളവ കൈയേറ്റമായി കണ്ട് നികുതി സ്വീകരിക്കുന്നതിനെ എതിര്‍ക്കുകയാണ് വനംവകുപ്പ്. 1980ന് മുമ്പുള്ള കൈവശക്കാര്‍ക്ക് രേഖ നല്‍കുന്നതിന് മുന്നോടിയായി കടച്ചിക്കുന്ന്, ആറേക്ര, ജയ്ഹിന്ദ് എന്നിവിടങ്ങളിലൊക്കെ ഒരുവര്‍ഷം മുമ്പ് സംയുക്ത പരിശോധന നടന്നതുമാണ്. എന്നാല്‍, വയനാട് അടക്കം അഞ്ച് ജില്ലകളെ ഇതില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് പുറത്തുവന്നത്. അതും വിനയായിട്ടുണ്ട്. അടുത്തെങ്ങും ഇവര്‍ക്ക് കൈവശരേഖ കിട്ടുമെന്ന് കരുതാന്‍ നിവൃത്തിയില്ല എന്നതാണ് സ്ഥിതി. 35 വര്‍ഷത്തിലധികമായി വീടുവെച്ച് താമസിച്ചുവരുന്നവരെ ഒഴിപ്പിക്കുകയെന്നത് അസാധ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വനം വകുപ്പിന്‍െറ നികുതി തടസ്സവാദങ്ങളും പീഡനങ്ങളും. മേഖലയില്‍ വനഭൂമിയിലും വനത്തോടുചേര്‍ന്നുമുള്ള റിസോര്‍ട്ട് മാഫിയയുടെ കൈയേറ്റങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും നേരെ അധികൃതര്‍ കണ്ണടക്കുകയും സാധാരണക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. നികുതി അടക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ബാങ്ക് വായ്പയോ ഒന്നും ഇവിടത്തെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.