യൂനിഫോം ധരിക്കാതെ പ്രതിയെ കൊണ്ടുപോയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മാനന്തവാടി: പൊലീസ് ചട്ടം ലംഘിച്ച് യൂനിഫോം ധരിക്കാതെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. ആഗസ്റ്റ് 31ന് മാനന്തവാടി ജയിലില്‍ നിന്ന് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കൊടുംകുറ്റവാളിയെ ബത്തേരി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയപ്പോഴാണ് പൊലീസിന്‍െറ നിയമലംഘനം. മുമ്പ് പൊലീസ് കസറ്റഡിയില്‍ നിന്ന് ചാടിപ്പോകല്‍, എസ്.ഐയെ ആക്രമിക്കല്‍, കൊലപാതകം, ആനവേട്ട ഉള്‍പ്പെടെ നിരവധി കേസുകളിലുള്‍പ്പെട്ട സി.സി. ജോസിനെയാണ് കല്‍പറ്റ എ.ആര്‍ ക്യാമ്പില്‍ നിന്നത്തെിയ എ.എസ്.ഐയുംസംഘവും യൂനിഫോം ധരിക്കാതെ ബത്തേരി കോടതിയിലേക്ക് കൊണ്ടുപോയത്. നിലവില്‍ കുറ്റവാളികളായ കുട്ടികളെ മാത്രമാണ് ഇത്തരത്തില്‍ യൂനിഫോം ധരിക്കാതെ പൊലീസുകാര്‍ക്ക് കോടതിയില്‍ കൊണ്ടുപോകാന്‍ അനുമതിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.