പുല്‍പള്ളി: വയനാട്ടില്‍ കര്‍ഷകരെ കാത്തിരിക്കുന്നത് വറുതിയുടെ കാലം. കര്‍ക്കടകത്തില്‍ ലഭിക്കാത്ത മഴ ചിങ്ങത്തില്‍ ലഭിക്കുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍, ഈ പ്രതീക്ഷയും തകര്‍ന്നു. ചിങ്ങം കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവശ്യമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജില്ലകളിലൊന്നായിരുന്നു വയനാട്. ഇത്തവണ 59 ശതമാനം മഴയുടെ കുറവാണ് ഇവിടെ ഉണ്ടായത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ മഴക്കുറവ് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. തീര്‍ത്തും കാര്‍ഷിക മേഖലയായ വയനാട്ടിലെ മഴക്കുറവ് കാര്‍ഷിക വിളകളെയാകെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മഴ പ്രതീക്ഷിച്ച് നെല്‍കൃഷിയിറക്കിയ കര്‍ഷകരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ജലസേചന സൗകര്യങ്ങളുടെ അഭാവത്താല്‍ വെള്ളം പാടശേഖരങ്ങളിലത്തെിക്കാന്‍ കഴിയുന്നില്ല. മൂപ്പത്തെിയ ഞാറ് പലയിടത്തും നശിച്ചു. മഴക്കുറവുമൂലം പലരും പാടം തരിശ്ശിട്ടിരിക്കുകയാണ്. ഇത് ജില്ലയിലെ നെല്ലുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. കാപ്പി, കുരുമുളക്, ഇഞ്ചി തുടങ്ങിയവയുടെ ഉല്‍പാദനം ഗണ്യമായി കുറയും. 2015 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയില്‍ 912 മില്ലി മീറ്റര്‍ മഴ പെയ്തിരുന്നു. എന്നാല്‍, ഈവര്‍ഷം ഈ മാസങ്ങളില്‍ ലഭിച്ചത് 604 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കൃഷി വകുപ്പിന്‍െറ കണക്കനുസരിച്ച് 2012ല്‍ ജില്ലയില്‍ 11,000 ഹെക്ടറിലായിരുന്നു നെല്‍കൃഷി. സര്‍ക്കാറും വിവിധ ഏജന്‍സികളും നല്‍കുന്ന പ്രോത്സാഹനം പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കുന്ന യുവജന സംഘങ്ങളുടെയും കുടുംബശ്രീ-അയല്‍ക്കൂട്ടങ്ങളുടെയും എണ്ണം ജില്ലയില്‍ വര്‍ധിച്ചതോടെ നെല്‍കൃഷിയുടെ അളവ് മുന്‍ വര്‍ഷങ്ങളില്‍ ഉയര്‍ന്നിരുന്നു. 2015ല്‍ 14,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു എന്നാണ് കണക്ക്. നെല്‍കൃഷിയുടെ അളവ് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് കാലവര്‍ഷം ചതിച്ചത്. മൂന്നുമാസമായി മഴ ലഭിക്കാത്തതിനാല്‍ കൃഷിനടത്തിപ്പാകെ അവതാളത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.