പനമരം: ടൗണില്‍ നെല്ലാറാട്ട് ബീവറേജസ് മദ്യഷാപ്പിന് സമീപത്തെ ബസ് സ്റ്റോപ് പൊളിച്ച് സ്വകാര്യവ്യക്തിക്ക് സൗകര്യമൊരുക്കി കൊടുത്തായി ആക്ഷേപം. 40 വര്‍ഷം മുമ്പ് പനമരം പഞ്ചായത്ത് നിര്‍മിച്ച ബസ് സ്റ്റോപ്പാണ് ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പൊളിച്ചത്. പനമരം ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി ഓവുചാല്‍ നിര്‍മാണത്തിന്‍െറ പേരിലാണ് പനമരം പഞ്ചായത്തിനോട് ചോദിക്കാതെ ബസ് സ്റ്റോപ് കെട്ടിടം പൊളിച്ചത്. സ്റ്റോപ് പൊളിച്ചതോടെ ഇതിന്‍െറ പിറകിലെ സ്ഥലമുടമ ബസ് സ്റ്റോപ് നിന്നിരുന്ന സ്ഥലം ഉള്‍പ്പെടെ കമ്പിവേലി നാട്ടുകയും ചെയ്തു. ഇത് കണ്ടിരുന്ന നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ കണ്ണില്‍ പൊടിയിടാന്‍ റോഡില്‍നിന്ന് ഒന്നര മീറ്ററോളം സ്ഥലം ഒഴിവാക്കിയാണ് കമ്പിവേലി ഇട്ടത്. 40 വര്‍ഷം മുമ്പ് കുപ്പത്തോട് വില്ളേജിന്‍െറ അധിപനായ പരേതനായ കുപ്പത്തോട് മാധവന്‍ നായര്‍ അദ്ദേഹത്തിന്‍െറ സൗകര്യാര്‍ഥം വീടിന് സമീപം സംഭാവന ചെയ്ത സ്ഥലത്തെ സ്റ്റോപ്പാണ് ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊളിച്ചു നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.