ഗൂഡല്ലൂര്‍: മഴക്കുറവ് കാരണം നീലഗിരിയിലെ പലഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ ഇടയുള്ളതിനാല്‍ കൂടുതല്‍ വീടുകള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കുന്നതാണെന്ന് കലക്ടര്‍ ഡോ. പി. ശങ്കര്‍ അറിയിച്ചു. അതേസമയം, കച്ചവട ആവശ്യത്തിന് കുഴല്‍ക്കിണര്‍ സ്ഥാപിച്ച് വെള്ളം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നീലഗിരിയിലെ കൂനൂര്‍, കോത്തഗിരി, കുന്താ, ഊട്ടി താലൂക്കുകളില്‍ കുടിവെള്ളം ലഭിക്കാതെ ജനം വലയുകയാണ്. കുടിവെള്ളത്തിനായി പ്രതിഷേധം പതിവായതോടെയാണ് കുഴല്‍ക്കിണറിന് നിരോധം ഏര്‍പ്പെടുത്തിയ ജില്ലാ ഭരണകൂടം ഇപ്പോള്‍ ഇളവ് നല്‍കുന്നത്. ബന്ധപ്പെട്ട താലൂക്ക് ഓഫിസുകളില്‍ അപേക്ഷ നല്‍കി അനുവാദം വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.