അധ്യാപകര്‍ നാടിന്‍െറ അഭിമാനം –സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ

കല്‍പറ്റ: സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകര്‍ നാടിന്‍െറ അഭിമാനമാണെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ദേശീയ അധ്യാപക ദിനാഘോഷം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടണമെന്ന പൊതുബോധം ശക്തിപ്രാപിച്ചതിനു പിന്നില്‍ വിദ്യാഭ്യാസ രംഗത്തിന് ലഭിച്ച ഉറച്ച അടിത്തറയാണ്. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മുണ്ടശ്ശേരിയുടെ പരിഷ്കാരങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. ഈ രംഗത്തെ നേട്ടങ്ങള്‍ക്ക് വിവിധ സംഘടനകളും സ്ഥാപനങ്ങളും നല്‍കിയ സംഭാവനകള്‍ ചെറുതല്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നതിക്കായി അധ്യാപകര്‍ ആര്‍ജിച്ച അറിവുകള്‍ പ്രയോജനപ്പെടുത്തണം. ഗോത്ര ഭാഷകളിലൂടെ തന്നെയുള്ള പാഠ്യപ്രവര്‍ത്തനങ്ങളടക്കം സര്‍ക്കാര്‍ ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പുതിയ പദ്ധതികള്‍ ലക്ഷ്യമിടുന്നതായും എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ മേപ്പാടി സെന്‍റ് ജോസഫ് യു.പിയിലെ ടോണി ഫിലിപ്, കബനിഗിരി നിര്‍മല ഹൈസ്കൂളിലെ എ.സി. ഉണ്ണികൃഷ്ണന്‍, പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടി.എ. പൗലോസ് എന്നിവരെ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കല്ളോടി സെന്‍റ് ജോസഫ് സ്കൂളിലെ അധ്യാപകന്‍ എം.വി. ജോര്‍ജിനെ ഡബ്ള്യൂ.എം.ഒ സെക്രട്ടറി എം.എ. മുഹമ്മദ് ജമാലും ആദരിച്ചു. ജില്ലയിലെ മികച്ച പി.ടി.എക്കുള്ള ഉപഹാരം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് വിതരണം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.എം. നജീബ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. മിനി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്‍ എന്നിവര്‍ വിവിധ മത്സരങ്ങളിലെ വിജയികളെ ആദരിച്ചു. ബ്ളോക് പഞ്ചായത്തംഗം എം.ഒ. ദേവസ്യ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ജി.എന്‍. ബാബുരാജ്, കെ.കെ. വര്‍ഗീസ്, എം.വി. മുരളീധരന്‍, യു. ഇബ്രാഹിം, പി.വി. മൊയ്തു, പി. അബ്ദുല്‍ ജലീല്‍, ബിനുമോള്‍ ജോസ്, മോളി കെ. ജോര്‍ജ്, ടി.കെ. സുമയ്യ, പി.പി. മുഹമ്മദ്, എന്‍.എ. വിജയകുമാര്‍, വി. ദിനേശ് കുമാര്‍, പി.എസ്. ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.