കല്‍പറ്റ: മൂല്യവര്‍ധിത മുളയുല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടത്തെുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. മാനന്തവാടിയില്‍ ബാംബു കോര്‍പറേഷന്‍െറ നവീകരിച്ച യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവാരമുള്ള മുളയുല്‍പന്ന നിര്‍മാണം ഏറ്റെടുത്ത് ബാംബു കോര്‍പറേഷനില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആധുനിക ഗൃഹനിര്‍മാണത്തില്‍ ടൈലുകളടക്കമുള്ളവ മുളയില്‍നിന്ന് ഉണ്ടാക്കാന്‍ സാധിക്കുന്നു. മാറിവന്ന വന നിയമങ്ങളും കാലാവസ്ഥമാറ്റവുമൊക്കെ മുളയുടെ ലഭ്യതകുറവിന് കാരണമാണ്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുള സംസ്കരണ യൂനിറ്റ് അനിവാര്യമാണ്. കുറെക്കാലമായി തുരുമ്പെടുത്ത് കിടക്കുന്ന ബാംബു കോര്‍പറേഷന്‍െറ യൂനിറ്റുകള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്‍െറ പ്രാഥമിക ലക്ഷ്യം. കേരളത്തില്‍ പതിനായിരത്തിലധികം പേര്‍ മുളവ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം സ്വീകാര്യമായ വിധത്തില്‍ മുളയുല്‍പന്ന നിര്‍മാണവും വിപണനവും മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് മാനന്തവാടിയിലെ യൂനിറ്റും ബാംബു ബോയിലറടക്കം സ്ഥാപിച്ച് നവീകരിക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ബാംബു കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി. സുകുമാരന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാസ്തുശില്‍പി പത്മശ്രീ ജി. ശങ്കര്‍, കെ.എസ്.ബി.സി അഡീഷനല്‍ സെക്രട്ടറി കെ.ജി. വിജയകുമാരന്‍ നായര്‍, എസ്. മുരളീധരന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ശ്രീലത കേശവന്‍, കെ.വി. മോഹനന്‍, പി.വി. സഹദേവന്‍, ആര്‍.കെ. അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.