പുല്‍പള്ളി: ചീയമ്പം ഒന്നാം നമ്പറുകാരുടെ നടപ്പാലത്തിനായുള്ള കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കം. പൂതാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണിത്. 40 വര്‍ഷം മുമ്പ് താമസമാരംഭിച്ച കുടുംബങ്ങളാണ് ഇവിടെയുള്ളത്. 30ഓളം കുടുംബങ്ങളാണ് നടപ്പാലമില്ലാതെ ദുരിതത്തിലായത്. വീടിനടുത്തുകൂടി ഒഴുകുന്ന തോട് കടന്നാണ് ആളുകള്‍ വീടുകളില്‍ എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ നിലവിലെ എം.എല്‍.എയും താന്‍ വിജയിച്ചാല്‍ പാലത്തിന്‍െറ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. ശക്തമായ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തോട് വന്‍തോതില്‍ ഇടിഞ്ഞു. ഒരുഭാഗം വനമായതിനാല്‍ ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളം കുത്തിയൊലിച്ച് തോട്ടിലത്തെുന്നു. തോടിന്‍െറ പലഭാഗത്തും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. കവുങ്ങുകള്‍ വെട്ടി കുറുകെയിട്ടാണ് ആളുകള്‍ ഇരുഭാഗത്തുമത്തെുന്നത്. തോട് ഇടിഞ്ഞ് വീതി കൂടിയതോടെ കവുങ്ങുകള്‍ മുറിച്ചിടാനും പറ്റാതായി. ഇതോടെ കുട്ടികളും വയോജനങ്ങളുമെല്ലാം സര്‍ക്കസ് അഭ്യാസിയെപ്പോലെ നടന്നുനീങ്ങണം. ചെറിയ കുട്ടികളും രോഗികളുമെല്ലാം പലതവണ ഇതില്‍നിന്ന് വീണ് പരിക്കേറ്റിരുന്നു. ഈയടുത്ത് ഒരാള്‍ മരിച്ചപ്പോള്‍ മൃതശരീരം മറുഭാഗത്തത്തെിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു. രാത്രിയില്‍ പാലത്തിലൂടെ മുറിച്ചിട്ട കവുങ്ങുകള്‍ക്ക് മുകളിലൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്. തോടിന്‍െറ വശങ്ങള്‍ ഇടിയുന്നത് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നു. മിക്ക വീടുകളുടെയും ഭിത്തി വിണ്ടുകീറി. നടപ്പാലം യാഥാര്‍ഥ്യമാക്കുമെന്ന് മുന്‍ തദ്ദേശ ഭരണസമിതികളെല്ലാം ഉറപ്പുനല്‍കിയിരുന്നു. ആളുകളുടെ ദുരിതം നേരില്‍ കാണാന്‍ ജനപ്രതിനിധികളടക്കം എത്തിയിരുന്നു. എന്നിട്ടും അധികൃതര്‍തങ്ങളെ അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തങ്ങളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.