ഒരിക്കലും തീരാതെ ബത്തേരി നടപ്പാത നിര്‍മാണം

സുല്‍ത്താന്‍ ബത്തേരി: നഗരത്തില്‍ ഒന്നരവര്‍ഷം മുമ്പ് തുടങ്ങിയ നടപ്പാത നിര്‍മാണം ഇന്നും തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ ആദ്യവാരംതന്നെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ട്രാഫിക് അഡൈ്വസറി യോഗം ചേര്‍ന്നപ്പോള്‍ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തവര്‍ അറിയിച്ചത്. അതിന് ശേഷം ഇതുവരെ 15 കൈവരികള്‍ പിടിപ്പിച്ചു. ഇരുനൂറിലധികം കൈവരികളാണ് പിടിപ്പിക്കേണ്ടത്. കൈവരികള്‍ പിടിപ്പിച്ചത് ഉപകാരപ്രദമായ രീതിയിലല്ളെന്ന് പരാതിയുണ്ട്. നടപ്പാത നിര്‍മാണം തുടങ്ങിയപ്പോള്‍ പൊളിച്ചുനീക്കിയതാണ് ചുങ്കത്തെയും മുനിസിപ്പാലിറ്റി ഓഫിസിനു മുന്നിലെയും വെയിറ്റിങ് ഷെഡുകള്‍. മഴയും വെയിലും കൊണ്ട് യാത്രക്കാര്‍ ബസ് കാത്തുനിന്ന് വലയുകയാണ്. എത്രയും പെട്ടെന്ന് പണി തീര്‍ക്കണമെന്ന് നിരവധി തവണ കരാറുകാരോട് ആവശ്യപ്പെട്ടിട്ടും ഒരു കൂസലുമില്ല. ഭാഗികമായി പൂര്‍ത്തിയാക്കിയ നടപ്പാതയിലൂടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നടന്നുപോകുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. നടപ്പാതയിലെ സ്ളാബില്‍ തട്ടി കുട്ടികളും സ്ത്രീകളും വീഴുന്നതും പതിവാണ്. നടപ്പാത നിര്‍മാണം കൊണ്ട് കച്ചവടക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ രീതിയിലാണ് പണി മുന്നോട്ട് നീങ്ങുന്നതെങ്കില്‍ അടുത്ത വര്‍ഷവും പണി പൂര്‍ത്തിയാകില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.