കല്‍പറ്റ: കേരളത്തില്‍ അഞ്ചുവര്‍ഷക്കാലം വിലക്കയറ്റമുണ്ടാകില്ളെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കല്‍പറ്റയില്‍ സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കുത്തക വ്യാപാരികളുടെ ഇടപെടലാണ് അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാക്കുന്നത്. പൊതുവിപണിയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് ഇതിനെ നേരിടുകയാണ്. ഇടനിലക്കാരില്ലാതെ ആന്ധ്രയില്‍നിന്നും മറ്റും അരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണകരമാവും. പൊതുകമ്പോളത്തില്‍ കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തവണ ഓണത്തിന് കേരളത്തിലുടനീളം ചന്തകള്‍ തുറന്ന് പതിമൂന്ന് ഇനം പലവ്യജ്ഞനങ്ങള്‍ ലഭ്യമാക്കുകയാണ്. സംസ്ഥാനത്ത് നഷ്ടമായ പൊതുവിതരണ ശൃംഖലയെ ശാക്തീകരിക്കുന്നതുവഴി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. വയനാട് ജില്ലയില്‍ മാത്രം 35 കേന്ദ്രങ്ങളാണ് ഓണം-ബക്രീദ് കാലത്ത് തുറക്കുക. ഭക്ഷ്യസുരക്ഷാ നിയമം പടിപടിയായി നടപ്പാക്കുന്നതിന്‍െറ തുടക്കമാണിതെന്നും മന്തി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖനും ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനിയും ചേര്‍ന്ന് ആദ്യവില്‍പന ഉദ്ഘാടനം ചെയ്തു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.എസ്. സ്റ്റാന്‍ലി, പി.കെ. മൂര്‍ത്തി, കെ. അനില്‍കുമാര്‍, എം.സി. സെബാസ്റ്റ്യന്‍, കെ. രാജീവ്, കെ. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.