കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രി വികസനസമിതിയുടെ കീഴില്‍ നടത്തുന്ന ഉദ്യോഗനിയമനത്തില്‍ വീണ്ടും കല്ലുകടി. വ്യാഴാഴ്ച ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന 11 പേരെ വിലക്കിയതാണ് പുതിയ വിവാദം. സെപ്റ്റംബര്‍ ഒന്നിനകം ജോലിയില്‍ ചേരണമെന്നറിയിച്ചുള്ള കത്തുമായി എത്തിയവരെ മുമ്പ് എച്ച്.ഡി.എസ് നിയമനത്തിലുണ്ടായിരുന്ന അപാകതകളുടെ പേരില്‍ സൂപ്രണ്ട് മടക്കി അയക്കുകയായിരുന്നു. ഏഴ് ക്ളറിക്കല്‍ സ്റ്റാഫുമാരും നാല് ബില്‍ കലക്ടര്‍മാരുമാണ് വ്യാഴാഴ്ച ജോലിയില്‍ പ്രവേശിക്കാനാകാതെ മടങ്ങിയത്. ആഗസ്റ്റ് 30, 31, സെപ്റ്റംബര്‍ ഒന്ന് തീയതികള്‍ക്കകം ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഇവരുടെ നിയമന ഉത്തരവിലുണ്ടായിരുന്നത്. ഇക്കാര്യം അറിയിച്ച് എച്ച്.ഡി.എസ് ഓഫിസില്‍നിന്ന് ഫോണ്‍കാള്‍ ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതരക്കുതന്നെ എത്തി. എന്നാല്‍, ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കാന്‍ പറ്റില്ളെന്നും ഒമ്പതിന് നടക്കുന്ന യോഗത്തിനുശേഷമേ തീരുമാനിക്കാനാവൂ എന്നുമായിരുന്നു സൂപ്രണ്ടിന്‍െറ നിര്‍ദേശം. നിലവില്‍ ഈ തസ്തികകളില്‍ ജോലിചെയ്യുന്ന എച്ച്.ഡി.എസ് ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒമ്പതിന് യോഗം ചേരുമെന്നായിരുന്നു ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച വിശദീകരണം. എച്ച്.ഡി.എസ് ജീവനക്കാരെ ആറുമാസം കഴിഞ്ഞ് പിരിച്ചുവിടുന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാണ്. നിലവില്‍ ജോലിയിലിരിക്കുന്നവര്‍ തങ്ങളെ പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സൂപ്രണ്ടിനെ ഘെരാവോ ചെയ്തിരുന്നു. ഒമ്പതിനുശേഷം വന്നാല്‍ ജോലി ലഭിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാനാവശ്യപ്പെട്ടപ്പോള്‍ പറ്റില്ളെന്നായിരുന്നു സൂപ്രണ്ടിന്‍െറ പ്രതികരണമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഇതത്തേുടര്‍ന്ന് ഉറപ്പുലഭിക്കുന്നതുവരെ സൂപ്രണ്ട് ഓഫിസിനുമുന്നില്‍ മണിക്കൂറുകള്‍ കാത്തിരുന്നു. ഉദ്യോഗാര്‍ഥികളുടെ സമ്മര്‍ദംമൂലം 11 പേര്‍ വ്യാഴാഴ്ച ഹാജരായിട്ടുണ്ട് എന്നെഴുതി എച്ച്.ഡി.എസ് സെക്രട്ടറിയുടെ ഒപ്പും സീലും ചേര്‍ത്ത് നല്‍കി. ഉദ്യോഗാര്‍ഥികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമനക്കത്ത് നല്‍കിയ സ്ഥിതിക്ക് ജോലി ഉറപ്പുവരുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും ഇതിന് നടപടികള്‍ കൈക്കൊള്ളുമെന്നുമാണ് പ്രിന്‍സിപ്പലിന്‍െറ നിലപാട്. നിലവിലെ ജോലിക്കാരെ പിരിച്ചുവിടുകയോ കരാര്‍ പുതുക്കിനല്‍കുകയോ ചെയ്യാതെ പുതിയ ഉദ്യോഗാര്‍ഥികളോട് ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട അധികൃതരുടെ നടപടിക്കെതിരെ ഇരുവിഭാഗവും തിരിഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.