പുല്‍പള്ളി: കബനിതീരത്തെ പുതിയ വിദേശ മദ്യവില്‍പന കേന്ദ്രം മരക്കടവ് പ്രദേശത്തെ അശാന്തമാക്കുന്നു. പുല്‍പള്ളിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് മരക്കടവ്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് മരക്കടവിന് അക്കരെ മച്ചൂരില്‍ മദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. മുമ്പ് കര്‍ണാടകയിലെ ബൈരന്‍കുപ്പയിലായിരുന്നു മദ്യഷാപ്പ്. ജനകീയ സമരങ്ങളത്തെുടര്‍ന്ന് ഈ കേന്ദ്രം പൂട്ടുകയായിരുന്നു. പിന്നീട് ബാവലിയില്‍ മദ്യവില്‍പന കേന്ദ്രം തുറന്നിരുന്നു. ഇതും ജനരോഷത്തത്തെുടര്‍ന്ന് അടച്ചുപൂട്ടി. ബാവലിയില്‍ നിന്ന് എട്ട് കി. മീറ്റര്‍ ബൈരന്‍കുപ്പയില്‍ നിന്ന് രണ്ടു കി.മീ. അകലെയാണ് മച്ചൂര്‍. ഇവിടെയാണ് പുതിയ മദ്യഷാപ്പ്. നാഗര്‍ഹോള ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന പ്രദേശത്താണ് മദ്യശാല. കേരളത്തില്‍ നിന്നുള്ളവരെ ലക്ഷ്യമിട്ടാണ് മദ്യശാല പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെരിക്കല്ലൂരില്‍നിന്ന് മൂന്ന് തോണികള്‍ മദ്യപരെ അക്കരെയിക്കരെ എത്തിക്കാനായി എത്തിച്ചിട്ടുണ്ട്. രാവിലെ മുതല്‍ ഇവിടേക്ക് മദ്യപരുടെ തിരക്കാണിപ്പോള്‍. രാത്രി വൈകുംവരെ ഇത് തുടരുന്നു. വില കുറഞ്ഞ മദ്യമാണ് മദ്യപരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. മദ്യപരെയും കയറ്റിയുള്ള തോണിയാത്ര അപകടകരമായ തരത്തിലാണ്. കുട്ടികളും വയോജനങ്ങളുമെല്ലാം ഭയത്തോടെയാണ് തോണിയില്‍ കയറുന്നത്. ഓണക്കാലത്ത് വ്യാപകമായി മദ്യം കേരളത്തിലേക്ക് ഇതുവഴി എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഓണക്കാലത്തെ മദ്യത്തില്‍ മുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മച്ചൂരില്‍ മദ്യഷാപ്പ് ആരംഭിച്ചതോടെ വൈകുന്നേര സമയങ്ങളില്‍ പുല്‍പള്ളിയില്‍ നിന്നും പൊലീസ് നിത്യവും അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നുണ്ട്. മദ്യപിച്ച് ലക്കുകെട്ട ആളുകള്‍ പുഴയുടെ പല ഭാഗങ്ങളിലായി റോഡരികില്‍ കിടക്കുന്നതും കാഴ്ചയായിട്ടുണ്ട്. വ്യാജ മദ്യ നിര്‍മാണത്തിന് പേരുകേട്ട പ്രദേശമാണ് ബൈരന്‍കുപ്പയും പരിസരങ്ങളും. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളും ഇവിടെനിന്നും കേരളത്തിലേക്കടക്കം എത്തുന്നുണ്ട്. കര്‍ണാടകയുടെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തെരഞ്ഞെടുത്ത മാതൃക പഞ്ചായത്താണ് ബൈരന്‍കുപ്പ. കേരളത്തിലെ മദ്യനയം കണക്കിലെടുത്ത് കര്‍ണാടകയുടെ ഭാഗമായ അതിര്‍ത്തി പ്രദേശങ്ങളില്‍ 17 പുതിയ ബാറുകള്‍ക്കും മദ്യശാലകള്‍ക്കുമായുള്ള അപേക്ഷകളാണ് കര്‍ണാടക എക്സൈസ് വകുപ്പിന്‍െറ പരിഗണനയിലുള്ളത്. ഇവയില്‍ ആദ്യത്തേതാണ് മച്ചൂരിലേത്. മറ്റ് മദ്യശാലകളും ഉടന്‍ തുറക്കാനാണ് തിരക്കിട്ട ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.