വടക്കനാട് വന്യമൃഗശല്യം രൂക്ഷം

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വ്യാഴാഴ്ച രാത്രിയിറങ്ങിയ ഒറ്റയാന്‍ ആദിവാസിയുടെ ഷെഡ് തകര്‍ത്തു. പച്ചാടി ഊരാളിപ്പാടി ഊരാളി ബൊമ്മന്‍െറ ഷെഡാണ് തകര്‍ത്തത്. ബൊമ്മനും ഭാര്യ മാതിയും സുഹൃത്തിന്‍െറ വീട്ടിലായിരുന്നു. ഇയാള്‍ക്ക് പഞ്ചായത്ത് നല്‍കിയ വീട് ചോര്‍ന്നൊലിക്കുന്നതിനാലും മറ്റും വാസയോഗ്യമല്ല. ഇതത്തെുടര്‍ന്ന് സ്വന്തമായി ഷെഡുണ്ടാക്കിയായിരുന്നു താമസം. ഈ ഷെഡാണ് ഒറ്റയാന്‍ പൂര്‍ണമായും തകര്‍ത്തത്. കൃഷിയിടങ്ങളിലും ആന ഇറങ്ങി. നിരവധി തവണ ഫോണ്‍ വിളിച്ചറിയിച്ച ശേഷമാണ് രാവിലെ വനപാലകര്‍ സംഭവസ്ഥലത്തത്തെിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വടക്കനാട്, വള്ളുവാടി പ്രദേശങ്ങളില്‍ നാട്ടുകാരും വനപാലകരും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വനപാലകര്‍ വനസംരക്ഷണത്തിന്‍െറ പേരില്‍ ഉപദ്രവിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ആനക്കൊലയുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളില്‍നിന്ന് രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധികളെയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തത്തെി. ഇതിനിടെ വനപാലകര്‍ക്ക് മര്‍ദനമേറ്റു. ഈ സ്ഥലങ്ങളിലേക്ക് വനപാലകരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ളെന്നാണ് നാട്ടുകാരുടെ പക്ഷം. സംരക്ഷണം ഇല്ലാതെ ഈ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ളെന്ന് വനപാലകരും നിലപാടെടുത്തു. ഇതോടെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാല്‍ കൃത്യസമയത്ത് എത്താന്‍ വനപാലകര്‍ മടിക്കുകയാണ്. വന്യമൃഗശല്യം കൊണ്ട് ഈ പ്രദേശങ്ങളില്‍ രാത്രിയായാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.