ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളന പ്രഖ്യാപനം

സുല്‍ത്താന്‍ ബത്തേരി: ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനം 2017 ജനുവരി 15ന് പടിഞ്ഞാറത്തറയില്‍ നടത്തുന്നതിന്‍െറ ഭാഗമായി സമ്മേളന പ്രഖ്യാപനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 30ന് വൈകുന്നേരം 4.30ന് ബത്തേരി സ്വതന്ത്രമൈതാനിയിലാണ് സമ്മേളന പ്രഖ്യാപനം. ഇസ്ലാം സന്തുലിതമാണ് എന്നതാണ് ജില്ലാ സമ്മേളന പ്രമേയം. സംസ്ഥാന അസി. അമീര്‍ പി. മുജീബു റഹ്മാന്‍ സമ്മേളന പ്രഖ്യാപനം നിര്‍വഹിക്കും. ജില്ലാ അധ്യക്ഷന്‍ മാലിക് ശഹ്ബാസ് അധ്യക്ഷത വഹിക്കും. വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് അദീല ടീച്ചര്‍, കെ. ജലീല്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് റഫീഖ് വെള്ളമുണ്ട, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് നഈമ, കെ.കെ. റഹീന എന്നിവര്‍ സംസാരിക്കും. ജില്ലാ സമ്മേളനത്തിന്‍െറ ഭാഗമായി സെമിനാറുകള്‍, വനിതാ സമ്മേളനം, വിദ്യാര്‍ഥി യുവജന കണ്‍വെന്‍ഷനുകള്‍, ടേബിള്‍ ടോക്കുകള്‍, സൗഹൃദ സന്ദേശ കൂട്ടായ്മ, എന്നിവ സംഘടിപ്പിക്കും. 10,000 വീടുകളില്‍ സമ്മേളന സന്ദേശമത്തെിക്കും. ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ പുസ്തക മേളകള്‍ സംഘടിപ്പിക്കും. ജനറല്‍ കണ്‍വീനര്‍ സി.കെ. സമീര്‍, പ്രചാരണ വിഭാഗം കണ്‍വീനര്‍ നവാസ് പൈങ്ങോട്ടായി, ജില്ലാ സമിതി അംഗങ്ങളായ ഖാലിദ് പനമരം, കെ. അബ്ദുറഹ്മാന്‍, ഏരിയാ സമിതി അംഗങ്ങളായ അബിദലി, റഫീഖ് ചീനിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.