ആനക്കൊല: സി.സി.ടി.വി ദൃശ്യങ്ങളില്‍ ഷാജിയില്ളെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: ആനക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുളത്തിങ്കല്‍ ഷാജി, സംഭവദിവസം കോഴിക്കോട് ആശുപത്രിയിലായിരുന്നുവെന്ന കുടുംബത്തിന്‍െറ വാദം തെറ്റെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഷാജി ഉണ്ടായിരുന്നുവെന്ന് പറയുന്ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ സി.സി.ടി.വി കാമറ പരിശോധിച്ചതില്‍ നിന്നും കൃത്യം നടക്കുന്ന സമയത്ത് ഇയാളുടെ സാന്നിധ്യം കണ്ടത്തൊനായില്ല. 29ന് രാത്രി ഒമ്പതിന് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് 30ന് രാവിലെ 7.30നാണ് ഫോണ്‍ സ്വിച്ച് ഓണാക്കുന്നത്. ആദ്യം വിളിച്ചന്വേഷിക്കുന്നത് ആനക്കേസ് എന്തായി എന്നാണെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ആരെയാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ വനം വകുപ്പ് തയാറായില്ല. ഷാജി അതിവേഗത്തില്‍ വാഹനം ഡ്രൈവ് ചെയ്യുന്ന ആളാണ്. കോഴിക്കോടു നിന്നും രണ്ടു മണിക്കൂര്‍കൊണ്ട് ഇയാള്‍ക്ക് ബത്തേരിയിലത്തൊന്‍ സാധിക്കും. ആശുപത്രിയില്‍ ആയിരുന്നെങ്കില്‍ തന്നെ രാത്രി ബത്തേരിയിലത്തെി കൃത്യം നിര്‍വഹിച്ച് പുലരുന്നതിന് മുമ്പ് തന്നെ തിരിച്ച് വീണ്ടും കോഴിക്കോട് എത്താനും സാധിക്കും. ഈ കേസുമായി ബന്ധപ്പെട്ട് മുത്തങ്ങയില്‍ 116 പേരെ ചോദ്യം ചെയ്തു. എല്ലാ സൂചനകളും എത്തിയത് ഷാജിയിലേക്കാണ്. കൂടാതെ, മുമ്പ് പിടിക്കപ്പെട്ട ആളുകളും ഷാജിയുടെ പേര് തന്നെയാണ് പറഞ്ഞത്. ഷാജിയെ നവംബര്‍ ഏഴുവരെ കോടതി റിമാന്‍ഡ് ചെയ്തു. ജംഗിള്‍ ഡെയ്സ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടും ഇയാളുടെ പേരില്‍ കേസുണ്ട്. റിമാന്‍ഡ് കാലാവധി കഴിഞ്ഞാല്‍ ഈ കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.