കല്പറ്റ: നിരോധിത കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങളൊന്നും ഇനി ലഭ്യമാവില്ല. ആരെങ്കിലും സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്‍െറ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കും. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ടു തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കും. നിരോധിത കീടനാശിനികളുടെ ഉപയോഗത്തിനെതിരെ കൃഷിവകുപ്പ് നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്‍െറ ഭാഗമായാണിത്. അയല്‍സംസ്ഥാനങ്ങളില്‍നിന്നും അതിര്‍ത്തികടന്ന് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്നാണ് കണ്ടത്തെിയിട്ടുള്ള സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. സംസ്ഥാനതലത്തില്‍ രൂപം കൊടുത്ത പ്രത്യേക സ്ക്വാഡ് ജില്ലകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്പോസ്റ്റ് വഴി ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി നിരോധിത കീടനാശിനികളാണ് കൂടുതലായി മറ്റിടങ്ങളില്‍ നിന്നുമത്തെുന്നത്. നിരോധിത കീടനാശിനികളോ, വില്പനക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ചിട്ടുളള കീടനാശിനികള്‍, കൃഷി ഓഫിസര്‍മാര്‍ നല്കുന്ന ശിപാര്‍ശക്കുറിപ്പിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നിന്നും വില്പന നടത്താവൂ. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടെയും പേരു വിവരം പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കീടനാശിനികള്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്‍ നല്‍കണം. ബില്‍ ചോദിച്ചുവാങ്ങാന്‍ കര്‍ഷകരും തയാറാകണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷക സമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചുനല്‍കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. കീടനാശിനികള്‍ക്കെതിരെ പൊതു അഭിപ്രായം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്പന്നങ്ങള് വിപണിയിലത്തെുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.