അനധികൃത കൈയേറ്റം, കൗണ്‍സിലര്‍ വക

മാനന്തവാടി: നഗരത്തില്‍ അനധികൃത കൈയേറ്റങ്ങളും ഫുട്പാത്ത് കച്ചവടവുമെല്ലാം നഗരസഭയും റവന്യൂ വകുപ്പും ചേര്‍ന്ന് പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുമ്പോഴും മൈസൂര്‍ റോഡിലെ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറ അനധികൃത കൈയേറ്റങ്ങള്‍ അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുന്നു. നോട്ടീസ് നല്‍കാന്‍പോലും അധികാരികള്‍ തയാറാകുന്നില്ളെന്നാണ് ആക്ഷേപം. ഇവിടെ കെട്ടിടത്തിന്‍െറ പാര്‍ക്കിങ് ഏരിയയിലാണ് നിയമം ലംഘിച്ച് കച്ചവടം പൊടിപൊടിക്കുന്നത്. കെട്ടിടത്തിന്‍െറ പ്ളാനില്‍ പാര്‍ക്കിങ് എരിയയായി രേഖപ്പെടുത്തിയ സ്ഥലങ്ങളിലാണ് സാധനങ്ങള്‍ ഇറക്കി വെച്ചിരിക്കുന്നത്. നഗരത്തിലെ മറ്റ് ഭാഗങ്ങളിലെല്ലാം ചെറിയ കടകള്‍ക്ക് മുന്നില്‍ മഴയും വെയിലും ഏല്‍ക്കാതിരിക്കാനായി സ്ഥാപിച്ച ചെറിയ ഷീറ്റുകള്‍പോലും പൊളിച്ചുമാറ്റിയപ്പോഴാണ് ഈ നിയമലംഘനം ഒഴിവാക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നത്. പല കടകളുടെയും കൗണ്ടര്‍പോലും റോഡരികിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി സാധനങ്ങളാണ് ഇവിടെ നിരത്തിവെച്ചിരിക്കുന്നത്. ഉന്തുവണ്ടി കച്ചവടക്കാരെപോലും ഒഴിപ്പിക്കാന്‍ ആവേശം കാണിച്ച അധികൃതര്‍ ഇത്രയും വലിയ നിയമ ലംഘനം ഉണ്ടായിട്ടും പ്രതികരിക്കാത്തത് നഗരസഭ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണെന്നതിനാലാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍, നഗരസഭാ സെക്രട്ടറി അവധിയില്‍ ആയതിനാലാണ് നോട്ടീസ് നല്‍കാതിരുന്നതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. ഉടന്‍തന്നെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.