പുല്‍പള്ളി: ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കുന്നു. രണ്ടുവര്‍ഷം മുമ്പ് വയനാട്ടില്‍ പത്തിലധികം ആളുകളുടെ മരണത്തിനും നൂറിലധികം ആളുകള്‍ക്ക് രോഗബാധക്കും കുരങ്ങു പനി ഇടയാക്കിയിരുന്നു. ഇത്തവണ രോഗം ഉണ്ടാകാതിരിക്കാനാണ് മുന്‍ കരുതലുകള്‍ ഇപ്പോഴേ ആരംഭിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി വാക്സിനേഷന്‍, വ്യക്തിഗത സുരക്ഷ, മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമുള്ള ലേപനങ്ങളുടെ വിതരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്‍െറ ഭാഗമായി ആരംഭിച്ചു. കുരങ്ങുപോലുള്ള ജീവികളുടെ ശരീരത്തിലുള്ള ഹീമോ ഫിസാലീനയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. രോഗബാധിതരായ കുരങ്ങുകള്‍ ചത്തുകഴിഞ്ഞാല്‍ ഇതില്‍ നിന്നുള്ള ചെള്ളുകളുടെ കടിയേറ്റാണ് മനുഷ്യരിലേക്കും രോഗം പകരുത്. വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ക്കും വനവുമായി ജോലിയെടുക്കുന്നവര്‍ക്കുമാണ് കുത്തിവെപ്പ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.