ആദിവാസികള്‍ക്കുള്ള കുടിവെള്ള പദ്ധതിയില്‍ മലിനജലം

പുല്‍പള്ളി: ആദിവാസി കുടുംബങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ നിന്നും ലഭിക്കുന്നത് മലിനജലം. ഇരുളം അങ്ങാടിക്കടുത്തെ വിജയന്‍കുന്നില്‍ നിര്‍മിച്ച പദ്ധതിയില്‍നിന്നാണ് മലിനജല വിതരണം. സമീപത്തെ തോട്ടില്‍നിന്നുള്ള വെള്ളമാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. കുട്ടികളടക്കമുള്ളവര്‍ക്ക് ചൊറിയടക്കം പടര്‍ന്നുപിടിക്കുകയാണ്. വിജയന്‍കുന്നിലെ ആദിവാസി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച പദ്ധതിയെ സംബന്ധിച്ച് തുടക്കത്തിലേ പരാതി ഉയര്‍ന്നിരുന്നു. ഒരുവര്‍ഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. ഈ അടുത്താണ് പണി പൂര്‍ത്തീകരിച്ചത്. മൂന്നുമാസം മുമ്പ് വൈദ്യുതി കണക്ഷന്‍ കിട്ടിയതിനത്തെുടര്‍ന്ന് പദ്ധതിയില്‍നിന്നും ജലവിതരണം ആരംഭിച്ചു. ആവശ്യത്തിന് വെള്ളം പദ്ധതിക്കായി നിര്‍മിച്ച കിണറിലില്ല. 69 ആദിവാസി കുടുംബങ്ങള്‍ക്കായാണ് പദ്ധതി നടപ്പാക്കിയത്. പട്ടികവര്‍ഗ വകുപ്പ് ഫണ്ടാണത്രേ ഉപയോഗിച്ചത്. എസ്റ്റിമേറ്റ് പ്രകാരമല്ല പ്രവൃത്തി നടത്തിയതെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. കിണറിന് ആവശ്യത്തിന് ആഴമില്ല. പാറക്കെട്ട് കണ്ടതിനത്തെുടര്‍ന്ന് ആഴം കൂട്ടുന്നത് നിര്‍ത്തി. പിന്നീട് പുറമെ നിന്നും വെള്ളം കാണാത്ത രീതിയില്‍ കിണറാകെ ഏറെ ഉയരത്തില്‍ മൂടിക്കെട്ടി. കിണറില്‍ വെള്ളമില്ലാത്തതിനത്തെുടര്‍ന്ന് സമീപത്തെ തോട്ടില്‍നിന്നുള്ള വെള്ളം കിണറിലേക്ക് ഒഴുക്കിവിട്ടാണ് ജലവിതരണം. മോട്ടോര്‍ പുരയും മറ്റും കിണറിന് മുകള്‍ഭാഗത്തായാണ് നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം കിണറിനകത്തെ അവസ്ഥ പുറമെനിന്നുനോക്കിയാല്‍ അറിയില്ല. 2000 ലിറ്ററിന്‍െറ രണ്ട് ടാങ്കുകളിലേക്കാണ് വെള്ളം അടിച്ചുകയറ്റുന്നത്. വീടുകള്‍ തോറും പൈപ്പുകണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസം മാത്രമാണ് ജലവിതരണം. കിണറില്‍ വെള്ളമില്ലാത്തതിനത്തെുടര്‍ന്നാണിത്. വേനല്‍ ശക്തമാകുന്നതോടെ വെള്ളം പൂര്‍ണമായും വറ്റുമെന്ന് കോളനിക്കാര്‍ പറയുന്നു. കിണറില്‍ വെള്ളം ഇല്ലാത്തതിനത്തെുടര്‍ന്ന് പദ്ധതിക്കടുത്തുകൂടി ഒഴുകിയിരുന്ന തോട് വഴി തിരിച്ച് കിണറിനടുത്തത്തെിച്ചു. കിണറ്റിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അടിക്കുമ്പോള്‍ തോട്ടിലെ വെള്ളം താഴുന്നത് വ്യക്തമാണ്. എന്നാല്‍, ജലശുദ്ധീകരണം എന്ന പേരിലുള്ള പ്രവൃത്തിയാണിതെന്നായിരുന്നു ആദിവാസി കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. മരിയനാട് പ്രദേശത്തുള്ള മുഴുവന്‍ മാലിന്യങ്ങളും ഒഴുകിയത്തെുന്ന തോടാണിത്. കോളനി വാസികള്‍ക്ക് കക്കൂസ് സൗകര്യം ഇല്ലാത്തതിനാല്‍ പലരും മലമൂത്ര വിസര്‍ജനം ഈ തോട്ടിലാണ്. മനുഷ്യ വിസര്‍ജ്യം അടക്കം ഒഴുകിയത്തെുന്ന വെള്ളമാണ് ഈ കിണറ്റിലത്തെുന്നത്. തോട്ടിലെ വെള്ളം കിണറ്റിനുള്ളിലേക്ക് എത്തിക്കാന്‍ പ്രത്യേകം അറകളും ഒരുക്കിയിട്ടുണ്ട്. പുറമെനിന്നും നോക്കിയാല്‍ ഇത് മനസ്സിലാകില്ല. തോട്ടിലെ വെള്ളം കിണറ്റിലേക്ക് ചാടിക്കാന്‍ പൈപ്പ് ലൈനുകളും മറ്റും ഒരുക്കിയിരിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ വെള്ളം ഉപയോഗിക്കുന്നതിനാല്‍ കുട്ടികളിലും മുതിര്‍ന്നവരിലും വയറിളക്കമുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു. ആരോഗ്യ വകുപ്പിന്‍െറ ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.