മീനങ്ങാടി: ഒ.പിയില്‍ ഡോക്ടര്‍മാരുടെ കുറവ് മീനങ്ങാടി ഗവ. ആശുപത്രിയിലത്തെുന്ന രോഗികളെ ചുറ്റിക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാലേ ഇപ്പോള്‍ ഒ.പി പരിശോധന സാധ്യമാകൂ. ആശുപത്രിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും താളംതെറ്റിയ അവസ്ഥയിലാണ്.300ലേറെ രോഗികളാണ് ദിവസവും ഒ.പിയിലത്തെുന്നത്. നാലു ഡോക്ടര്‍മാരെങ്കിലും വേണ്ടിടത്ത് ഇപ്പോള്‍ ഒരാളേ ഉണ്ടാകാറുള്ളൂ. അതുകൊണ്ട്, മണിക്കൂറുകള്‍ കാത്തുനിന്നാലേ പരിശോധന സാധ്യമാകൂ. അഞ്ചിലേറെ ഡോക്ടര്‍മാര്‍ ആശുപത്രിയിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ കൃത്യമായി എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു നടപടിയും ഇല്ല. ഫാര്‍മസി, ഇന്‍ജക്ഷന്‍ റൂം, ഐ.പി എന്നിവിടങ്ങളിലൊക്കെ രോഗികള്‍ക്ക് വലയേണ്ടി വരുന്നുണ്ട്. മരുന്ന് എടുത്തുകൊടുക്കാന്‍ ഒരാള്‍ മാത്രമേ മിക്ക ദിവസവും ഉണ്ടാകാറുള്ളൂ. ഇന്‍ജക്ഷനെടുക്കേണ്ട ഐ.പി രോഗികള്‍ക്ക് കൃത്യസമയത്ത് അത് കിട്ടുന്നില്ളെന്ന് പരാതി ശക്തമാണ്. ഇവിടെ ജീവനക്കാരുടെ പരുക്കന്‍ പെരുമാറ്റവും സഹിക്കേണ്ടിവരുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം ചില രോഗികള്‍ ഡി.എം.ഒയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഐ.പി കിടക്കകള്‍ മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോടിയിലേറെ രൂപയാണ് ഇവിടെ ചെലവഴിച്ചത്. അതിനനുസരിച്ചുള്ള ഗുണം രോഗികള്‍ക്കു കിട്ടുന്നില്ല. ആദിവാസികളും മറ്റു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ് മീനങ്ങാടി ആശുപത്രിയിലത്തെുന്നവരില്‍ കൂടുതലും. ഇവിടെ നിന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.