സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വേക്ക് ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ട് കോടി രൂപ നല്‍കാത്തതിനാല്‍ സര്‍വേ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. റെയില്‍വേ ബജറ്റില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത അനുവദിക്കുകയും സംയുക്ത സംരംഭമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണപത്രം ഒപ്പിടുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി ജൂണ്‍ 24ന് ഉത്തരവ് പുറപ്പെടുവിച്ചത്. സംയുക്ത കമ്പനി രൂപവത്കരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, സര്‍വേ നടപടികള്‍ തുടങ്ങിയിട്ടും അനുവദിച്ച പണം ലഭിക്കാന്‍ നാലുമാസമായി ഡി.എം.ആര്‍.സിക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണ്. ഒമ്പതുമാസം കെണ്ട് സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയായെങ്കില്‍ മാത്രമേ സംയുക്ത കമ്പനിക്കു കീഴില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിച്ച് പാതയുടെ നിര്‍മാണം തുടങ്ങാനാവൂ.സര്‍വേ നടത്താന്‍ ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ട് കോടി രൂപ ഉടന്‍ നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത പദ്ധതി അട്ടിമറിക്കാനായി പല ലോബികളും ശ്രമിക്കുന്നുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വയനാട്ടിലെ ജനപ്രതിനിധികളുടെ നിതാന്ത ജാഗ്രത ഉണ്ടാകണമെന്ന് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, വി. മോഹനന്‍, എം.എ. അസൈനാര്‍, മോഹന്‍ നവരംഗ്, ഡോ. തോമസ് മോഡിശ്ശേരി, ജോയിച്ചന്‍ വര്‍ഗീസ്, ഒ.കെ. മുഹമ്മദ്, ജോസ് കപ്യാര്‍മല, ഐസണ്‍ ജോസ്, നാസര്‍ കാസിം, റാംമോഹന്‍, ഷംസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.