ഡീസല്‍ ക്ഷാമം: കെ.എസ്.ആര്‍.ടി.സി സര്‍വിസ് ഭാഗികമായി മുടങ്ങി

മാനന്തവാടി: ഡീസല്‍ ക്ഷാമംകാരണം കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയില്‍ സര്‍വിസുകള്‍ ഭാഗികമായി മുടങ്ങി. തിങ്കളാഴ്ച രാത്രി 1000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഡിപ്പോയിലുണ്ടായിരുന്നത്. ഈ ഡീസല്‍ അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ക്ക് മാറ്റിവെച്ചതായിരുന്നു. ഇത് തീര്‍ന്നതോടെയാണ് സര്‍വിസുകള്‍ ചൊവ്വാഴ്ച രാവിലെയോടെ മുടങ്ങിയത്. 20 ഓളം സര്‍വിസുകളാണ് മുടങ്ങിയത്. രാജധാനി, ടി.ടി തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകളും മാനന്തവാടി -കുട്ട സര്‍വിസുകളും ഗ്രാമീണ സര്‍വിസുകളുമാണ് രാവിലെ മുടങ്ങിയത്. രാവിലെ ആരംഭിച്ച ഗ്രാമീണ സര്‍വിസുകള്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതോടെ ഡീസല്‍ തീരുകയും സര്‍വിസ് നിര്‍ത്തിവെക്കുകയുമായിരുന്നു. 10 മണിയോടെ ഡീസല്‍ എത്തിച്ചതോടെയാണ് സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്. 62 സര്‍വിസുകളാണ് മാനന്തവാടി ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതിനാവശ്യമായ 9000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ചൊവ്വാഴ്ച എത്തിയത്. രാത്രിയില്‍ കൂടുതല്‍ ഡീസല്‍ എത്തിയില്ളെങ്കില്‍ ബുധനാഴ്ചയും സര്‍വിസുകള്‍ റദ്ദാക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.