വനസഫാരിക്ക് ബസ് : ജീപ്പ് ഡ്രൈവര്‍മാരെക്കൂടി വിശ്വാസത്തിലെടുക്കും –വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വനസഫാരിക്ക് ബസ് എത്തിക്കുന്നതിന് മുമ്പ് നിലവില്‍ സര്‍വിസ് നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാരെക്കൂടി വിശ്വാസത്തിലെടുക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. 32 ജീപ്പുകളാണ് സര്‍വിസ് നടത്തുന്നത്. വന്യജീവി സങ്കേതത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയസമയത്ത് യാത്രക്കാരുടെതന്നെ വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. വഴി ദുര്‍ഘടമായതിനത്തെുടര്‍ന്നാണ് ജീപ്പ് സര്‍വിസ് ആരംഭിച്ചത്. ഒരു ദിവസം 60 ട്രിപ്പാണ് വനത്തിലേക്ക് കടത്തിവിടുന്നത്. ഒരു ജീപ്പിന് 600 രൂപയാണ് വാടക. ഒരാള്‍ക്ക് സ്വന്തമായി ഒരു ജീപ്പ് വിളിച്ച് വനത്തിലേക്ക് പോകാന്‍ സാധിക്കും. വനത്തിലേക്ക് കടത്തിവിടുന്ന ആളുകളുടെ എണ്ണത്തിന് പകരം ജീപ്പുകളുടെ എണ്ണമാണ് നിജപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ചില ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ക്കു മാത്രമെ വനത്തില്‍ പ്രവേശിക്കാന്‍ സാധിക്കാറുള്ളൂ. ബസ് സര്‍വിസ് ആരംഭിക്കുന്നത് വനം വകുപ്പിനും വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാണ്. ഒരു ബസില്‍ നാല്‍പതിലധികം ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. അതിനാല്‍ നിരവധി സഞ്ചാരികള്‍ക്ക് വനത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ വനത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാതെ സഞ്ചാരികള്‍ മടങ്ങുന്നത് പതിവാണ്. നിരവധി വാഹങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന മലിനീകരണം കുറക്കാനും കഴിയും. രണ്ട് ബസുകളാണ് സഫാരിക്കായി എത്തുന്നത്. സംസ്ഥാനത്ത് മറ്റ് വന്യജീവി സങ്കേതങ്ങളിലെല്ലാം ബസ് സര്‍വിസാണ് നടത്തുന്നത്. ബസ് എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ജീപ്പ് ഡ്രൈവര്‍മാരുടെ തൊഴില്‍ പ്രശ്നം നിലനില്‍ക്കുന്നതിനാലാണ് ബസ് സര്‍വിസ് തുടങ്ങാന്‍ വൈകിയത്. തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജീപ്പ് ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.