ജില്ലയിലേക്ക് ലഹരിവസ്തുക്കള്‍ ഒഴുകുന്നു; നടപടികള്‍ ഫലപ്രദമാവുന്നില്ല

പുല്‍പള്ളി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കളുടെ വിപണനകേന്ദ്രമായി വയനാട് മാറുന്നു. കര്‍ണാടകയിലെ ബൈരന്‍കുപ്പ കേന്ദ്രീകരിച്ചാണ് കഞ്ചാവ്, നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ എന്നിവ കൂടുതലായും വില്‍പന. ഇവ പിന്നീട് ജില്ലയിലെ ഗ്രാമങ്ങളിലേക്കും ടൗണുകളിലേക്കും വന്‍തോതില്‍ കടത്തുകയാണ്. ഇതിനുപുറമെ മൈസൂറില്‍ നിന്നടക്കം ലഹരി ഗുളികകളും വ്യാപകമായി കടത്തിക്കൊണ്ടുവരുന്നുണ്ട്. ഇടക്കാലത്ത് ലഹരി വസ്തു കടത്തുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റുചെയ്തിരുന്നു. രഹസ്യവിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് പലരെയും പിടികൂടാന്‍ കഴിഞ്ഞത്. എന്നാല്‍, പൊലീസിന്‍െറ കണ്ണുവെട്ടിച്ച് ലഹരിവസ്തുക്കള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. ഇതിനായി ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കോളജ് വിദ്യാര്‍ഥികളെയടക്കം ലഹരിയില്‍ വീഴ്ത്താന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരും ഏറെയാണ്. കര്‍ണാടകയിലെ ബൈരന്‍കുപ്പയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവിന് അതിര്‍ത്തി കടക്കുന്നതോടെ വില പലയിരട്ടിയായി മാറുന്നു. സമീപകാലത്ത് കഞ്ചാവ് ഉപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കടക്കം സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെയത്തെി ജോലിനോക്കുന്ന തൊഴിലാളികള്‍ക്കിടയിലും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇവരുടെ താമസസ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നുണ്ടെന്നാണ് സൂചന. ആരോഗ്യവിഭാഗം അധികൃതരോ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരോ ഇവരുടെ ക്യാമ്പുകള്‍ പരിശോധിക്കാറുമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടന്നുവരുന്ന ലഹരി വിപണനം പുറം ലോകം അറിയുന്നില്ല. അത്യന്തം നിഗൂഢമായാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ ഉറപ്പിക്കുന്നത്. നേരിട്ട് ഇടപാടുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഇടപാടുകളും നടക്കുന്നുണ്ട്. കബനി തീരത്തെ ബൈരന്‍കുപ്പ ലഹരി വസ്തുക്കളുടെ വിപണനത്തിന് കുപ്രസിദ്ധമായ സ്ഥലമാണ്. കേരളത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍നിന്ന് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇവിടെ ആളുകളത്തെുന്നുണ്ട്. ആദിവാസി കോളനിയിലെ യുവാക്കളടക്കം കഞ്ചാവിന് അടിമകളായി മാറിയിട്ടുണ്ട്. പുല്‍പള്ളി ടൗണില്‍ പല കേന്ദ്രങ്ങളിലായി കഞ്ചാവ് വില്‍പനസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഇപ്പോള്‍ മരക്കടവ്, കൊളവള്ളി ഭാഗങ്ങളിലൂടെയാണ് കഞ്ചാവ് കടത്ത് ഏറെയും. ഊടുവഴികളിലൂടെയാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരുടെ യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.