സുല്‍ത്താന്‍ ബത്തേരി: അവധി ദിവസങ്ങളില്‍ വയനാട് വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഒരുദിവസം 60 ജീപ്പുകള്‍ മാത്രമാണ് കടത്തി വിടാറ്. അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും വന്യജീവി സങ്കേതത്തില്‍ പ്രവേശിക്കാന്‍ സാധിക്കാതെ മടങ്ങുകയുമാണ് പതിവ്. ആളുകള്‍ കൂടുതല്‍ എത്തുന്നതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. രാവിലെ 40ഉം വൈകീട്ട് 20ഉം ജീപ്പുകളാണ് കടത്തിവിടുന്നത്. രാവിലെ ഏഴുമണിക്ക് വനത്തിലേക്ക് ജീപ്പുകള്‍ കടത്തിവിടാന്‍ തുടങ്ങും. ചില ദിവസങ്ങളില്‍ എട്ടുമണിയോടെതന്നെ 40 വണ്ടികളും പോയിരിക്കും. ഇതോടെ വൈകി എത്തുന്നവര്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. പലരും മടങ്ങിപ്പോവുകയോ രാവിലെ മുതല്‍ വൈകീട്ട് വരെ കാത്തിരിക്കുകയോ ചെയ്യാറാണ് പതിവ്. കടത്തിവിടുന്ന ആളുകളുടെ എണ്ണത്തിന് പകരം ജീപ്പുകളുടെ എണ്ണമാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചില ജീപ്പുകളില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനാല്‍ ചില ദിവസങ്ങളില്‍ കുറഞ്ഞ ആളുകള്‍ മാത്രമേ വനത്തില്‍ പ്രവേശിക്കാറുള്ളു. അതേസമയം, അവധിയില്ലാത്ത ദിവസങ്ങളില്‍ ചുരുങ്ങിയ ജീപ്പുകളെ വനത്തിലേക്ക് പോകുന്നുള്ളൂ.വയനാട്ടില്‍ മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും മാത്രമാണ് വനത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശമുള്ളത്. വനത്തിലേക്ക് സര്‍വിസ് നടത്തുന്ന ജീപ്പുകള്‍ സാധാരണ മറ്റു സര്‍വിസുകള്‍ക്ക് പോകാറില്ല. മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും ഇങ്ങനെ മുന്‍ധാരണ പ്രകാരമുള്ള ജീപ്പുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. തോല്‍പ്പെട്ടിയില്‍ മറ്റു ജീപ്പ് ഡ്രൈവര്‍മാര്‍ വന്ന് സര്‍വിസ് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കിയതിനത്തെുടര്‍ന്ന് കേന്ദ്രം അടച്ചിടേണ്ടി വന്നു. അതിനിടെ, വനത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശം നല്‍കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശം നല്‍കുന്നതിലൂടെ ഒരോ വര്‍ഷവും വന്‍ തുകയാണ് വനംവകുപ്പിന് ലഭിക്കുന്നത്. എന്നാല്‍, ശരിയായ രീതിയില്‍ ക്രമീകരണം നടത്താന്‍ സാധിക്കാത്തതിനാല്‍ സഞ്ചാരികള്‍ക്ക് ഇതേറെ പ്രശ്നം സൃഷ്ടിക്കുന്നുമുണ്ട്. വനം വകുപ്പിന് തലവേദനയും ഇത് വരുത്തിവെക്കുന്നു. വന്യജീവി സങ്കേതത്തിലത്തെുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.