അധികൃതരുടെ അനാസ്ഥ; ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യ വിതരണം നിലച്ചു

മാനന്തവാടി: മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നിര്‍ധനര്‍ക്കും ആദിവാസികള്‍ക്കുമുള്‍പ്പെടെ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആര്‍.എസ്.ബി.വൈ) ധനസഹായ വിതരണം നിലച്ചു. ജില്ലാ ആശുപത്രിയില്‍ ഇതിനായി സ്ഥാപിച്ച കമ്പ്യൂട്ടറിലെ സാങ്കേതികതകരാറുകളാണ് ആനുകൂല്യ വിതരണം നിലക്കാന്‍ കാരണം. ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും ചികിത്സ, തുടര്‍ചികിത്സ, വിവിധ പരിശോധനകള്‍, മരുന്ന് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി സൗജന്യമായിരുന്നു. ജനറല്‍ വിഭാഗത്തിന് 30,000 രൂപ വരെയുള്ള ചികിത്സയും സൗജന്യമായിരുന്നു. എന്നാല്‍, കമ്പ്യൂട്ടറിന്‍െറ തകരാറിനത്തെുടര്‍ന്ന് ഇതെല്ലാം രണ്ടാഴ്ചയോളമായി അവതാളത്തിലാണ്. ജില്ലാ ആശുപത്രിയിലത്തെുന്ന നിരവധി പേരാണ് ചികിത്സക്കും വിവിധ പരിശോധനകള്‍ക്കും മരുന്നിനും മറ്റുമായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. ഇത് കനത്ത സാമ്പത്തികബാധ്യതയാണ് രോഗികള്‍ക്ക് വരുത്തിവെക്കുന്നത്. അതേസമയം, പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്‍െറ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. കമ്പ്യൂട്ടറിന്‍െറ സാങ്കേതികതകരാറുകള്‍ അടിയന്തരമായി പരിഹരിച്ച് ആനുകൂല്യ വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം. നിസ്സാരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.