കല്‍പറ്റ: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കല്‍പറ്റ ടൗണ്‍ വിജനമായി. ചില സ്വകാര്യവാഹനങ്ങള്‍ ഒഴിച്ചാല്‍ ഗതാഗതം പൂര്‍ണമായും നിശ്ചലമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നഗരസഭാ കാര്യാലയത്തിനുമുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. വാഹനങ്ങളെ വന്നവഴിക്കുതന്നെ തിരിച്ചുവിടുകയാണ് ചെയ്തത്. എന്നാല്‍, ഇരുചക്രവാഹനങ്ങള്‍ ഓടി. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയില്ല. ടൂറിസ്റ്റുകള്‍ സൈക്കിളിലും മറ്റും യാത്രചെയ്യുന്നത് കാണാമായിരുന്നു. മത്സ്യമാംസ മാര്‍ക്കറ്റ് ഭാഗികമായി പ്രവര്‍ത്തിച്ചു. അനിഷ്ട സംഭവങ്ങള്‍ എവിടെയുമുണ്ടായില്ല. മാനന്തവാടി: ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ മാനന്തവാടിയിലും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ ചുരുക്കം ചിലവാഹനങ്ങള്‍മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. പ്രധാന ഓഫിസുകള്‍ തുറന്നെങ്കിലും ഹാജര്‍ നില വളരെ കുറവായിരുന്നു. തലപ്പുഴയിലെ തേയില ഫാക്ടറി ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. നഗരത്തിലെ പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. സാധാരണയില്‍നിന്ന് വ്യത്യസ്തമായി നഗരത്തിലെ മെഡിക്കല്‍ ഷോപ്പുകളും അടപ്പിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, മില്‍മയുടെ വാഹനങ്ങള്‍ സുഗമമായി സര്‍വിസ് നടത്തി. കെ.എസ്.ആര്‍.ടി.സിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ തയാറായിരുന്നെങ്കിലും ഒരു ബസ് തടഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ബത്തേരിയില്‍ പൂര്‍ണമായിരുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ചില മെഡിക്കല്‍ ഷോപ്പുകളൊഴികെ കടകളൊന്നും തുറന്നില്ല. കോട്ടക്കുന്നിലും ട്രാഫിക് ജങ്ഷനിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതിന് നിലയുറപ്പിച്ചിരുന്നു. നഗരം പൂര്‍ണമായും വിജനമായിരുന്നു. അമ്പലവയലില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞുവെച്ചത് അല്‍പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.