തരിയോട്: കാലാവസ്ഥ വ്യതിയാനവും കീടബാധ പ്രശ്നങ്ങളുംമൂലം കുരുമുളക്, കാപ്പി, അടക്ക തുടങ്ങിയ കാര്‍ഷിക വിളകളുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നത് ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നു മാത്രമായി ഉല്‍പാദനം കുറഞ്ഞതിന്‍െറ നിരാശയിലാണ് ചെറുകിട കര്‍ഷകരടക്കമുള്ളവര്‍. സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ വയനാടന്‍ കുരുമുളകിന് വിപണിയില്‍ ഇത്തവണ റെക്കോര്‍ഡ് വിലയുണ്ട്. എന്നാല്‍, മഴയുടെ ഗണ്യമായ കുറവ് കാരണം ദ്രുതവാട്ടം, കൂമ്പുചീയല്‍, മഞ്ഞളിപ്പ് എന്നീ രോഗങ്ങള്‍ വ്യാപകമായതോടെ ഉല്‍പാദനത്തില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ചെടികള്‍ക്ക് ബാധിക്കുന്ന കുമിള്‍രോഗങ്ങള്‍ തടയുന്നതിനും മണ്ണിന്‍െറ ഘടനമാറ്റവും രോഗബാധയും നിയന്ത്രിക്കുന്നതിനും ഫലപ്രദമായി പ്രതിരോധ നടപടികളില്ലാത്തതിനാല്‍ വര്‍ഷത്തില്‍ ടണ്‍ കണക്കിന് കുരുമുളക് ലഭിച്ചിരുന്ന പല തോട്ടങ്ങളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇപ്രാവശ്യം ലഭിച്ച നാമമാത്രമായ മഴയില്‍ കാപ്പി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതും കാപ്പികര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. വിലയിലും ഇടിവുപറ്റിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഉണ്ടക്കാപ്പിക്ക് ലഭിച്ചിരുന്ന 4200 രൂപയില്‍നിന്ന് ഇത്തവണ 4000 രൂപയായി കുറഞ്ഞു. മുന്‍ കാലത്തെ മഴയുടെ തോതനുസരിച്ച് 2014 ഏപ്രില്‍ മുതല്‍ 2015 ഏപ്രില്‍ വരെ 1581 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ആ വര്‍ഷം 15 ലക്ഷത്തോളം റോബസ്റ്റ് കാപ്പി വരെ ലഭിച്ച സ്വകാര്യ തോട്ടങ്ങളില്‍ ഇത്തവണത്തെ മഴയുടെ കുറവുമൂലം ഉല്‍പാദനത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ജില്ലയിലെ പ്രധാന ഇനങ്ങളായ റോബസ്റ്റ, ലൈബിരിക്ക, കാവേരി തുടങ്ങിയ കാപ്പി ഇനങ്ങള്‍ പാകമാകുന്നതിന് മുമ്പ് കൊഴിഞ്ഞുപോവുകയാണ്. തണ്ടുതുരപ്പന്‍, ബേബിബോള്‍ തുടങ്ങിയ കിടബാധകളാണ് കാപ്പിക്ക് വില്ലനാവുന്നത്. കവുങ്ങ് കൃഷി ജില്ലയില്‍ പൂര്‍ണമായും നാശത്തിലേക്ക് നീങ്ങുകയാണ്. മാറാബാധയായി മാറിയ മഹാളി കാരണം ശേഷിക്കുന്ന കവുങ്ങിന്‍ തോട്ടങ്ങള്‍ പോലും പാട്ടത്തിനെടുക്കാന്‍ കച്ചവടക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.