മാനന്തവാടി: ബൈക്കിലത്തെി ബാങ്ക് കലക്ഷന്‍ ഏജന്‍റിന്‍െറ പണം തട്ടിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പഞ്ചാരക്കൊല്ലി സ്വദേശികളായ ചോലക്കുന്നില്‍ അബ്ദുല്‍ അസീസ് (44), പടുവില്‍ അനസ് (24), കമ്മന എടവത്ത് മീത്തല്‍ പ്രണവ് (19) എന്നിവരാണ് പിടിയിലായത്. കേരള ഗ്രാമീണ്‍ ബാങ്ക് മാനന്തവാടി ശാഖ കലക്ഷന്‍ ഏജന്‍റ് പാണ്ടിക്കടവ് കാവുങ്കല്‍ സോമന്‍ സെപ്റ്റംബര്‍ 20ന് സന്ധ്യക്ക് വീട്ടിലേക്ക് പോകുന്ന വഴി ബൈക്കിലത്തെിയ സംഘം ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. 68,840 രൂപയും മൊബൈല്‍ ഫോണും ബാഗില്‍ ഉണ്ടായിരുന്നു. ഫോണ്‍ പിന്നീട് പീച്ചംങ്കോട് വഴിയരികില്‍നിന്ന് ലഭിച്ചു. പെയിന്‍റിങ് തൊഴിലിനിടെയാണ് പ്രതികള്‍ പരിചയപ്പെടുന്നത്. ഇവര്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആലോചന നടന്നതിനൊടുവിലാണ് സോമനെ ലക്ഷ്യമിട്ടത്. അഞ്ച് ദിവസത്തോളം ഇവര്‍ സോമനെ നിരീക്ഷിച്ചു. ഒരിക്കല്‍ പണം തട്ടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എങ്കിലും ശ്രമം തുടര്‍ന്നു. സംഭവ ദിവസം സോമന്‍ കയറിയ ബസില്‍ അസീസും കയറി വിവരങ്ങള്‍ മറ്റ് രണ്ടുപേര്‍ക്കും കൈമാറി. ഇതനുസരിച്ച് പ്രണവ് ബൈക്ക് ഓടിക്കുകയും അനസ് ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. സൂക്ഷ്മമായ അന്വേഷണത്തിലൂടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ മറ്റ് മോഷണക്കേസുകളിലും ഉള്‍പ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. മാനന്തവാടി എസ്.ഐ വിനോദ് വലിയാറ്റൂര്‍, അഡീഷനല്‍ എസ്.ഐ ഉബൈദ്, സി.പി.ഒമാരായ മനു അഗസ്റ്റ്യന്‍, വി.കെ. മനേഷ്കുമാര്‍, സാജന്‍ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെയും സി.ഐയുടെയും സ്പെഷല്‍ ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.