പുല്‍പള്ളി: കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ മാനന്തവാടി, ബത്തേരി താലൂക്കുകളെ ബന്ധിപ്പിക്കുന്ന ചേകാടി പാലത്തിന്‍െറ അനുബന്ധ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായി. 10 കോടിയിലേറെ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. കബനി പുഴക്ക് കുറുകെ പാലമായെങ്കിലും അപ്രോച്ച് റോഡിന്‍െറ പണി ആരംഭിച്ചിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് പാലംപണി ആരംഭിച്ചത്. രണ്ടു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ പ്രവൃത്തി ഒച്ചിഴയും വേഗത്തിലായിരുന്നു. മൂന്നാം വര്‍ഷമാണ് പാലത്തിന്‍െറ തൂണുകളുടെ പണി ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ത്തിയാക്കി. നിശ്ചിത സമയത്തിനകം പാലംപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് കരാറുകാരനെ ശാസിച്ചിരുന്നു. ജില്ലാ വികസനസമിതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തു. എം.എല്‍.എ അടക്കമുള്ളവരുടെ നിര്‍ദേശവും കരാറുകാരന് ലഭിച്ചിരുന്നു. എന്നിട്ടും സമയബന്ധിതമായി പണി തീര്‍ക്കാന്‍ കരാറുകാരന്‍ ശ്രദ്ധിച്ചില്ല. ഇത്തരമൊരവസ്ഥയിലാണ് കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അപ്രോച്ച് റോഡിന്‍െറ പണി തീര്‍ക്കാതെ പാലം ഉദ്ഘാടനം ചെയ്യാന്‍ നീക്കം നടന്നിരുന്നു. ജനകീയ എതിര്‍പ്പിനത്തെുടര്‍ന്ന് പിന്നീട് ഇത് ഒഴിവാക്കി. പാലത്തിന്‍െറ തുടര്‍ പ്രവൃത്തി നടത്താന്‍ ടെന്‍ഡര്‍ അടക്കമുള്ള കാര്യങ്ങള്‍ വീണ്ടും നടത്തണം. ഇതിന് കാലതാമസമെടുക്കുമെന്നാണ് സൂചന. പണി നടത്താന്‍ അനുകൂലമായ സാഹചര്യമാണിപ്പോള്‍. പുല്‍പള്ളി ചേകാടി റോഡും ബാവലി ചേകാടി റോഡും ഗതാഗതയോഗ്യമാക്കിയാല്‍ മാത്രമേ പാലത്തിന്‍െറ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കൂ. ഈ രണ്ടു റോഡും പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. പാലം യാഥാര്‍ഥ്യമാകുന്നതോടെ കുടക്, മൈസൂര്‍ ഭാഗങ്ങളുമായി വേഗത്തില്‍ ബന്ധപ്പെടാന്‍ കഴിയും. ടൂറിസം വാണിജ്യമേഖലകളിലടക്കം വികസനത്തിന് വഴിതെളിക്കാനും പാലംവഴി കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.