അംബിക വധം: പ്രതി കുറ്റക്കാരന്‍

കല്‍പറ്റ: പാക്കം അംബിക വധക്കേസ് പ്രതി നരിവയല്‍മുക്ക് കോളനിയിലെ ശ്രീജു (27) കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍ കണ്ടത്തെി. ശിക്ഷാവിധി ഈ മാസം ഏഴിന് പ്രഖ്യാപിക്കും. ഐ.പി.സി 302, കൊലപാതകം, 201, തെളിവ് നശിപ്പിക്കല്‍, 135 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എട്ടുമാസം ഗര്‍ഭിണിയായിരുന്ന അംബികയുടെ ഗര്‍ഭസ്ഥ ശിശുവിന്‍െറ ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് പ്രതിയുടെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. പുല്‍പള്ളി പഞ്ചായത്തിലെ പാക്കം നരിവയല്‍മുക്ക് കോളനിയിലെ അംബിക (20)യാണ് കൊല്ലപ്പെട്ടത്. 2014 ആഗസ്റ്റ് ആറിന് കാണാതായ യുവതിയുടെ ജഡം 10ന് ഉച്ചയോടെ കോളനിക്ക് സമീപത്തെ വനത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. അംബിക അയല്‍വാസിയായ പ്രതി ശ്രീജുവുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്ന് യുവതി അമ്മയോട് പറഞ്ഞിരുന്നു. കാണാതായതിനെ തുടര്‍ന്ന് അമ്മ ബിന്ദു ആഗസ്റ്റ് എട്ടിന് പുല്‍പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീജുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അംബികയെയും പ്രതിയെയും അവസാനം ഒരുമിച്ചു കണ്ടെന്ന ബസ് കണ്ടക്ടറുടെ മൊഴി, മൃതദേഹത്തോടൊപ്പം കുഴിയിലുണ്ടായിരുന്ന ബെഡ്ഷീറ്റിന്‍െറ തലയണ കവറുകള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്, ബസ് ടിക്കറ്റ്, അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി അംബികയുടെ മാതാവിന് അയച്ച കത്ത് എന്നിവയാണ് കോടതി തെളിവായി സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.