കല്‍പറ്റ: രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതുമൂലം കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 280ഓളം തൊഴിലാളികള്‍ ദുരിതത്തിലായി. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ എസ്റ്റേറ്റ് മാനേജറെ ഉപരോധിച്ചു. പുല്‍പ്പാറ എസ്റ്റേറ്റില്‍ ഉച്ചവരെ നീണ്ട ഉപരോധ സമരത്തിനൊടുവില്‍ വൈകീട്ടോടെ ആഗസ്റ്റിലെ ശമ്പളം നല്‍കാമെന്ന് മാനേജര്‍ സമ്മതിച്ചു. വൈകീട്ട് നാലിന് തൊഴിലാളികള്‍ക്ക് എസ്റ്റേറ്റ് ഓഫിസില്‍നിന്ന് ശമ്പളവും നല്‍കി. സെപ്റ്റംബറിലെ ശമ്പളം ഈ മാസം 20നും ശമ്പളക്കുടിശ്ശിക നവംബര്‍ 15നുള്ളിലും നല്‍കാമെന്നും പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടറുടെ മധ്യസ്ഥതയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജര്‍ ഉറപ്പുനല്‍കി. നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഈ മാസം 20ന് എസ്റ്റേറ്റിലത്തെുന്ന ഉടമസ്ഥനുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. വിവിധ യൂനിയന്‍ നേതാക്കളായ ഗിരീഷ് കല്‍പറ്റ, ബാലകൃഷ്ണന്‍, ഡി. രാജന്‍, നസിറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.