മാനന്തവാടി: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി. ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ടി.ഡി.എഫിന്‍െറ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നിരാഹാര സമരം തുടങ്ങി. സാധാരണ ഗതിയില്‍ മാസത്തിന്‍െറ അവസാന ദിനങ്ങളായ 30, 31 തീയതികളിലാണ് ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളില്‍ എത്തിയിരുന്നത്. ഇത്തവണ ഒക്ടോബര്‍ മൂന്ന് ആയിട്ടും ശമ്പളം നല്‍കാന്‍ കോര്‍പറേഷന് കഴിഞ്ഞിരുന്നില്ല. ശമ്പളം നല്‍കാന്‍ 55 ലക്ഷം രൂപയാണ് വേണ്ടത്. എന്നാല്‍, കോര്‍പറേഷന്‍െറ കൈവശം 25 ലക്ഷം രൂപ മാത്രമാണുള്ളത്. ബാക്കി തുക വായ്പ ലഭിക്കുകയോ സര്‍ക്കാര്‍ നല്‍കുകയോ ചെയ്താലേ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനാകൂ. പെന്‍ഷന്‍ വിതരണം ചെയ്യണമെങ്കില്‍ പണം വേറെയും കണ്ടത്തെണം. മാനന്തവാടി ഡിപ്പോയില്‍ അന്‍വര്‍ സാദിഖ്, ടി.പി. ഷാജി എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സമരം ടി.ഡി.എഫ് ജില്ലാ പ്രസിഡന്‍റ് മാത്യു പോള്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രസാദ്, കെ. ജയേന്ദ്രന്‍, സി. ഷാജി, ഗോവിന്ദന്‍ എമ്പ്രാന്തിരി, സജീവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.