പുല്‍പള്ളി: കബനി നദിയോരത്തെ പെരിക്കല്ലൂരില്‍ പുഴയുടെ പുറമ്പോക്ക് കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തനം റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മൂന്ന് സെന്‍റ് സ്ഥലമാണ് കൈയേറിയതായി കണ്ടത്തെിയത്. തേന്മാവിന്‍ കടവില്‍ പുഴയോട് ചേര്‍ന്ന് റിസോര്‍ട്ട് നിര്‍മാണമാണ് നടക്കുന്നതെന്നും പറയുന്നു. ഇതിന് മുന്നോടിയായുള്ള മതില്‍ നിര്‍മാണമാണ് നടന്നിരുന്നത്. കലക്ടര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പുല്‍പള്ളി വില്ളേജ് ഓഫിസറടക്കം സ്ഥലത്തത്തെി ഭൂമി അളന്നത്. പട്ടയം ലഭിച്ച ഭൂമിക്ക് പുറമേയുള്ള ഭാഗം കൈയേറിയതായി കണ്ടത്തെി. പുഴയോടും റോഡിനോടും ചേര്‍ന്നുള്ള ഭാഗത്താണ് മൂന്നുസെന്‍റ് ഭൂമി കൈയേറിയതെന്ന് വില്ളേജ് ഓഫിസര്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ ഓര്‍മമരം പദ്ധതിയുടെ ഭാഗമായി ധനമന്ത്രി പ്രഫ. തോമസ് ഐസക് ഈ പുഴയോരത്തും മരത്തൈകള്‍ നട്ടിരുന്നു. ഇവിടെ നട്ട തൈകള്‍ വെട്ടിമാറ്റിയായിരുന്നു പ്രവൃത്തി. ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ശെല്‍വരാജ് പറഞ്ഞു. അതേസമയം, തങ്ങള്‍ക്ക് അവകാശപ്പെട്ട നിയമാനുസൃതമായ ഭൂമിയിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയതെന്നാണ് ഉടമയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.