സുല്‍ത്താന്‍ ബത്തേരി: നഗരത്തിന്‍െറ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി അനുവദിച്ച 100 കോടി രൂപയുടെ ബൈപാസ് നിര്‍മാണത്തിനുള്ള സ്ഥലപരിശോധനകള്‍ പൂര്‍ത്തിയായി വരുന്നു. ദൊട്ടപ്പന്‍കുളം ഐഡിയല്‍ സ്കൂളിന് പരിസരത്തുനിന്നാരംഭിക്കുന്ന റോഡ് തിരുനെല്ലിയിലാണ് അവസാനിക്കുന്നത്. 30 മീറ്റര്‍ വീതിയും നാല് കിലോമീറ്റര്‍ നീളവുമാണ് റോഡിനുള്ളത്. 30 ഏക്കറോളം സ്ഥലവും ഇതിനായി ഏറ്റെടുക്കേണ്ടി വരും. നാഷനല്‍ ഹൈവേയുടെ മേല്‍നോട്ടത്തിലാണ് പാതയുടെ നിര്‍മാണം. സംസ്ഥാന സര്‍ക്കാറിന്‍െറ റോഡ്സ് ആന്‍ഡ് ബോര്‍ഡ് ഫണ്ടുപയോഗിച്ചാണ് ബൈപാസ് നിര്‍മിക്കുന്നത്. ഡി.പി.ആര്‍ (ഡിറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയാറാക്കുന്നതിനായി 21 ലക്ഷം രൂപ അനുവദിച്ചു. റൂബി സോഫ്റ്റ്വെയറാണ് സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ചും റോഡ് നിര്‍മാണത്തെക്കുറിച്ചുമുള്ള പഠനം നടത്തുന്നത്. ചുള്ളിയോട് റോഡ്, പാട്ടവയല്‍ റോഡ് എന്നീ റോഡുകളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. അതിനാല്‍ കല്‍പറ്റ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെതന്നെ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകാന്‍ സാധിക്കും. കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും നിരവധി ചരക്കുവാഹനങ്ങള്‍ സംസ്ഥാനത്തിന്‍െറ മറ്റ് ജില്ലകളിലേക്ക് കടന്നുപോകുന്നത് ബത്തേരി നഗരത്തിലൂടെയാണ്. ഗതാഗതക്കുരുക്കിന് പ്രധാനകാരണമാകുന്നതും ചരക്ക് വാഹനങ്ങളാണ്. പുതിയ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ ചരക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. അതേസമയം, ബൈപാസിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ശ്രമകരമായിരിക്കും. ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുകൂടിയാണ് ബൈപാസ് കടന്നുപോകുന്നത്. ആളുകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായില്ളെങ്കില്‍ പദ്ധതി നീണ്ടുപോകും. സ്ഥലം ഏറ്റെടുക്കുന്നതിനടക്കമുള്ള തുകയാണ് 100 കോടി വകയിരുത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നുണ്ടെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.