കല്‍പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റയെ പ്ളാസ്റ്റിക് മുക്തഗ്രാമമായി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമണി നാളെ രാവിലെ 10.30ന് പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ദേവകി ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍.എം.എസ്.എ ജില്ലാ അസി. പ്രോജക്ട് ഓഫിസര്‍ പ്ളാസ്റ്റിക് ഉപയോഗം കുറക്കുന്നതിനെ സംബന്ധിച്ച് ക്ളാസെടുക്കും. ആര്‍.എം.എസ്.എ അസി. പ്രോജക്ട് ഓഫിസര്‍ പി. ശിവപ്രസാദ്, വെള്ളമുണ്ട പഞ്ചായത്തംഗം സക്കീന കുടുവ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നസീമ പൊന്നാണ്ടി, മജീദ് എന്നിവര്‍ പങ്കെടുക്കും. വാരാമ്പറ്റ ഗവ. ഹൈസ്കൂളിന്‍െറ നൂറാം വാര്‍ഷികത്തിനു മുന്നോടിയായാണ് വാരാമ്പറ്റയെ പ്ളാസ്റ്റിക് മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നത്. ഇതിന്‍െറ ഭാഗമായി ‘ഓരോ വീട്ടിലും ഓരോ തുണിസഞ്ചി’ എന്ന പദ്ധതി സ്കൂളില്‍ നടപ്പാക്കുകയാണെന്ന് പി.ടി.എ പ്രസിഡന്‍റ് എ. മൊയ്തു, പി.ടി.എ വൈസ് പ്രസിഡന്‍റ് പി.ഒ. നാസര്‍, അധ്യാപകന്‍ ദീപു ആന്‍റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്കൂളിലെ വിദ്യാര്‍ഥികളുടെ 600ഓളം വീടുകള്‍ക്ക് ഗുണമേന്മയേറിയ തുണിസഞ്ചി വിതരണം ചെയ്യുകയാണ് പദ്ധതി. ഗാന്ധിജയന്തി ദിനാഘോഷവും സ്കൂളിലെ ജെ.ആര്‍.സി യൂനിറ്റിന്‍െറ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.