ഡബ്ള്യു.എം.ഒ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ അഞ്ചിന്

മുട്ടില്‍: ഡബ്ള്യു.എം.ഒ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ സെമിനാര്‍ നടത്തും. വയനാടിന്‍െറ അടുത്ത 25 വര്‍ഷത്തെ വിദ്യാഭ്യാസ വികസനവും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും സെമിനാറില്‍ ചര്‍ച്ചയാകും. തെരഞ്ഞെടുക്കപ്പെട്ട 700 ബിരുദധാരികളാണ് സെമിനാറില്‍ പങ്കെടുക്കുക. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ന്യൂഡല്‍ഹിയിലെ നാവേദ് ഹാമിദ് വിശിഷ്ടാതിഥിയായിരിക്കും. പബ്ളിക് സര്‍വിസ് കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സെന്‍റ് ഫിലോമിനാസ് കോളജ് മൈസൂര്‍ മാസ് കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ഡോ. സുകന്യ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലയിലെ എം.എല്‍.എമാര്‍ സെമിനാറില്‍ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന പാനല്‍ ചര്‍ച്ച ഫാറൂഖ് കോളജ് പ്രസിഡന്‍റ് പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.വി. ഉമര്‍ ഫാറൂഖ്, കാലിക്കറ്റ് വാഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.എ. റഷീദ്, കെ.എം. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രഫ. ടി.പി. മുഹമ്മദ് ഫരീദ്, കെ.ഇ. ഹാരിഷ്, ഡോ. കെ.ടി. അഷ്റഫ്, പ്രഫ. കെ.വി. ഉമര്‍ ഫാറൂഖ്, പി. റഹീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദേശീയ വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ പിന്നാക്ക ബിരുദധാരികള്‍ ഡിസംബര്‍ രണ്ടിനുമുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9746331467.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.