വെള്ളമുണ്ട: വനവും വന്യജീവികളുമാണ് വയനാട് ടൂറിസത്തിന്‍െറ മുഖ്യആകര്‍ഷണമെങ്കിലും ജൈവ വൈവിധ്യ സംരക്ഷണത്തില്‍ ഊന്നിയുള്ള ടൂറിസം നയത്തിലേക്ക് ഇനിയും ദുരമേറെ. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും പാരിസ്ഥിതികമായി ഏറെ ദുര്‍ബലമാണ്. മിക്ക കേന്ദ്രങ്ങളിലും ആള്‍ത്തിരക്കിനനുസരിച്ച് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഓരോ ടൂറിസം കേന്ദ്രത്തിന്‍െറയും ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയെ കുറിച്ച് കാര്യമായ പഠനങ്ങളും നടന്നിട്ടില്ല. ഇത് പലയിടത്തും അനിയന്ത്രിത ആള്‍ക്കൂട്ട വിനോദ സഞ്ചാരത്തിന് കാരണമാകുന്നു. ജൈവവൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നല്‍കുന്ന ഉന്നതനിലവാരമുള്ള ടൂറിസം സംസ്കാരമാണ് വേണ്ടതെന്ന് ഈ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. മുമ്പ് പൂക്കോട് വെറ്ററിനറി കോളജില്‍ നടന്ന ‘വികസനം വയനാട് 2030’ ശില്‍പശാലയിലും ഉയര്‍ന്നുവന്ന നിര്‍ദേശവും ഇതായിരുന്നു. എന്നാല്‍, കാര്യമായ മുന്നോട്ടുപോക്ക് ഈ രംഗത്ത് ഉണ്ടായില്ല എന്ന് ആക്ഷേപമുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതമാക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലുമില്ല. ടൂറിസ്റ്റുകളെ അവരുടെ പ്രത്യേക താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ സ്ഥലങ്ങളില്‍ കൊണ്ടുപോകാന്‍ വ്യക്തമായൊരു സംവിധാനം ജില്ലയിലില്ല. സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ മാത്രമാണ് ഇത്തരത്തില്‍ ടൂറിസ്റ്റുകളെ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ വലിയതോതിലുള്ള ചൂഷണത്തിനും ടൂറിസ്റ്റുകള്‍ വിധേയരാവുന്നുണ്ട്. ബാണാസുര സാഗര്‍, എടക്കല്‍, മുത്തങ്ങ തുടങ്ങി ദേശീയ തലത്തില്‍ അറിയപ്പെടുന്ന കേന്ദ്രങ്ങള്‍ തേടി ദിനംപ്രതി പതിനായിരങ്ങളാണ് ജില്ലയിലത്തെുന്നത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാതെ വിനോദസഞ്ചാരികള്‍ വലയുന്നതും പതിവു കാഴ്ചയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്ന് മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതിനും നടപടിയില്ല. വിവിധ വെള്ളച്ചാട്ടങ്ങളില്‍ അപകടകരമായ കടന്നുകയറ്റത്തിനും നിയന്ത്രണമില്ല. കാന്തന്‍പാറ വെള്ളച്ചാട്ടത്തിനരികിലെ പാറക്കെട്ടിലൂടെ സാഹസിക വിനോദ സഞ്ചാരത്തിന് ടൂറിസ്റ്റുകള്‍ താല്‍പര്യം കാണിക്കാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.