സുല്‍ത്താന്‍ ബത്തേരി: എടക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങള്‍ കാണാന്‍ ആയിരങ്ങള്‍ എത്തുമ്പോള്‍ ഇതേ കാലഘട്ടത്തില്‍ കുറിക്കപ്പെട്ട എഴുത്തുപാറയിലെ ശിലാലിഖിതങ്ങള്‍ നാശോന്മുഖമാകുന്നു. എടക്കല്‍ ഗുഹയില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് തൊവരിമലയിലെ എഴുത്തുപാറ. 3000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതങ്ങളാണ് എഴുത്തുപാറയിലുള്ളത്. വനം വകുപ്പിന്‍െറ അധീനതയിലുള്ള എഴുത്തുപാറ മദ്യപാനികളുടെ സങ്കേതമായി മാറിയിരിക്കുകയാണ്. ഇവിടെയുള്ള പാറകള്‍ പലതും പേരുകളും മറ്റും എഴുതി വൃത്തികേടാക്കി. വനംവകുപ്പിന്‍െറ സ്ഥലത്തു കൂടിയോ ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ എസ്റ്റേറ്റ് വഴിയോ എഴുത്തുപാറയിലത്തൊം. എന്നാല്‍, എഴുത്തുപാറയിലേക്കുള്ള പ്രവേശനം ഇരുകൂട്ടരും നിഷേധിച്ചിരിക്കുകയാണ്. അതിനാല്‍ സമീപവാസികളായ ആളുകള്‍ മാത്രമാണ് ഇവിടെ എത്താറുള്ളത്. എഴുത്തുപാറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന്‍െറ ഭാഗമായി മുന്‍ ജില്ല കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എഴുത്തുപാറയുമായി ചേര്‍ന്ന് വനം വകുപ്പിന് എത്ര സ്ഥലമുണ്ടെന്ന് അറിയിക്കാന്‍ അന്ന് നിര്‍ദേശം നല്‍കി. എഴുത്തുപാറ സംരക്ഷിക്കാന്‍ തയാറാണെന്ന് വനം വകുപ്പ് അറിയിച്ചതല്ലാതെ പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. വനം വകുപ്പ് വനത്തിനുള്ളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാത്തതിനാല്‍ വനത്തിലൂടെ വഴി ലഭിക്കാന്‍ സാധ്യതയില്ല. എസ്റ്റേറ്റിനുള്ളിലൂടെ എഴുത്തുപാറയുടെ സമീപത്തേക്ക് വഴിയുണ്ട്. തേയില നുള്ളാന്‍ പോകുന്നതിനുപയോഗിക്കുന്ന വഴിയാണിത്. ഇതുവഴി എളുപ്പത്തില്‍ എഴുത്തുപാറയിലത്തൊം. എസ്റ്റേറ്റിലൂടെയുള്ള വഴി ലഭ്യമായാല്‍ ട്രക്കിങ് ടൂറിസത്തിന് നല്ല സാധ്യതയുണ്ട്. എന്നാല്‍, എസ്റ്റേറ്റ് അധികൃതരും വഴി നല്‍കുന്നതിന് സമ്മതമറിയിച്ചിട്ടില്ല. ചുള്ളിയോട് ആനപ്പാറയില്‍നിന്നുമാണ് എഴുത്തുപാറയിലേക്ക് പോകുന്നത്. ബത്തേരിയില്‍നിന്ന് 12 കിലോമീറ്റര്‍ മാത്രമാണ് ആനപ്പാറയിലേക്കുള്ളത്. എസ്റ്റേറ്റിലൂടെ എഴുത്തുപാറയിലേക്കുള്ള വഴി ഏതൊരു സഞ്ചാരിയേയും ആകര്‍ഷിക്കുന്നതുമാണ്. ഡി.ടി.പി.സി ഇവിടെ ടൂറിസം നടപ്പാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും എഴുത്തുപാറ സ്ഥിതി ചെയ്യുന്ന സ്ഥലവും ഇവിടേക്കുള്ള വഴിയും വിട്ടുകിട്ടാത്ത സാഹചര്യമാണ്. എഴുത്തുപാറയില്‍ ടൂറിസം നടപ്പാക്കാന്‍ സാധിച്ചാല്‍ അനുദിനം വളര്‍ന്നുവരുന്ന ജില്ലയിലെ വിനോദ സഞ്ചാരത്തിന് മുതല്‍ക്കൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.