കാര്‍ഷിക പദ്ധതികളില്‍ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും –മന്ത്രി സുനില്‍കുമാര്‍

മേപ്പാടി: വയനാട്ടിലെ ആദിവാസികളുടെ ജീവിത പുരോഗതിക്കായി കാര്‍ഷിക പദ്ധതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മേപ്പാടി പുല്ലുകുന്ന് ആദിവാസി കോളനിയില്‍ സമഗ്ര പട്ടികവര്‍ഗ കോളനി വികസന പദ്ധതി പ്രകാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, പട്ടികവര്‍ഗ വികസന വകുപ്പ്, മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് എന്നിവ ചേര്‍ന്ന് നിര്‍മിച്ച പുതിയഭവനങ്ങളുടെ താക്കോല്‍ദാനവും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയില്‍ പുതുതായി തുടങ്ങുന്ന നെല്‍കൃഷി വികസന പദ്ധതിയില്‍ ആദിവാസി കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതികളുണ്ടാകും. ഏറ്റവും നന്നായി ജൈവകൃഷി ചെയ്യുന്ന ഊരുകൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അട ുത്തവര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോളനി വൈദ്യുതീകരണത്തിന്‍െറ സ്വിച്ച് ഓണ്‍ കര്‍മം, കൃഷിയിറക്കല്‍, ആനുകൂല്യ വിതരണം എന്നിവയും ചടങ്ങില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ സെയ്തലവി, വൈസ് പ്രസിഡന്‍റ് പി. ഹരിഹരന്‍, ജില്ല പഞ്ചായത്തംഗങ്ങളായ പി.കെ. അനില്‍കുമാര്‍, അനില തോമസ്, മൂപ്പൈനാട് പഞ്ചായത്തംഗം ആര്‍. യമുന, കെ. വിജയകുമാരി, ജഷീര്‍ പള്ളിവയല്‍, യഹിയാഖാന്‍ തലക്കല്‍, കോളനി മൂപ്പന്‍ നൂഞ്ചന്‍ എന്നിവര്‍ സംസാരിച്ചു. പി.യു. ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാരദ തലപ്പുറം അനുഭവം പങ്കുവെച്ചു. എ.ടി.എസ്.പി നിര്‍വഹണ ഉദ്യോഗസ്ഥനായ ജില്ല മണ്ണുസംരക്ഷണ ഓഫിസര്‍ പി.ടി. ദാസിന് മന്ത്രി ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.