വൈത്തിരി: പ്രകൃതി രമണീയതകൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുമ്പോഴും അധികൃതരുടെ ശ്രദ്ധയില്ലായ്മ കാരണം വയനാട് ചുരം നിലനില്‍പ് ഭീഷണിയില്‍. അനധികൃത നിര്‍മാണ പ്രവത്തനങ്ങള്‍, വന്‍തോതില്‍ മാലിന്യ നിക്ഷേപം, അമിതഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം, അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം, അപക്വമായ അറ്റകുറ്റപ്പണി തുടങ്ങിയ നിരവധി കാരണങ്ങളാല്‍ അടിവാരം മുതല്‍ ലക്കിടി വരെ ചുരം നാശത്തിന്‍െറ വക്കിലാണ്. കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തിയായ ചുരം ഇരു ജില്ലാ ഭരണകൂടങ്ങളും അവഗണിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. കര്‍ണാടകയില്‍നിന്നും കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നും കൊണ്ടുവരുന്ന മാലിന്യം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലാണ് നിക്ഷേപിക്കുന്നത്. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്രശ്നം രൂക്ഷമാക്കുന്നു. ചുരത്തിലൂടെ ഒഴുകിയത്തെുന്ന പ്രകൃതിദത്തമായ ശുദ്ധജലം മാലിന്യനിക്ഷേപം വഴി മലിനമാകുന്നു. ഈ അരുവികളെ ആശ്രയിച്ച് ചുരത്തിന് താഴ്വാരത്തും അടിവാരത്തും താമസിക്കുന്ന കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. അഞ്ചുവര്‍ഷം മുമ്പ് ചുരം റോഡ് തകര്‍ന്നുതരിപ്പണമായ സമയത്ത് അന്നത്തെ ജില്ല കലക്ടര്‍ ഡോ. പി.ബി. സലീമിന്‍െറ നേതൃത്വത്തില്‍ നല്ലരീതിയില്‍ നവീകരണം നടത്തിയിരുന്നു. ഗതാഗതത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി മാസങ്ങളോളം സമയമെടുത്താണ് അന്ന് പണി പൂര്‍ത്തിയാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വന്‍ഭാരമുള്ള ലോറികളും കണ്ടെയ്നര്‍ ട്രക്കുകളും ചുരത്തില്‍ നിരോധിച്ച് അദ്ദേഹം ഉത്തരവിറക്കി. കോപ്പിയുടെ പകര്‍പ്പ് അന്ന് കോഴിക്കോട്, വയനാട് ജില്ല പൊലീസ് മേധാവികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ നിയമം ലംഘിച്ച് കണ്ടെയ്നര്‍ ട്രക്കുകളും അമിത ഭാരം കയറ്റിയ ലോറികളും നിയമപാലകരെ സാക്ഷികളാക്കി ചുരത്തിലൂടെ നിര്‍ബാധം ഓടുകയാണ്. ഇതുമൂലം ചുരം ഒട്ടൊക്കെ ഭാഗങ്ങള്‍ പ്രത്യേകിച്ച് വളവുകള്‍ തകര്‍ന്നു തുടങ്ങി. 15 ടണ്‍ ഭാരം കൊണ്ടുപോകാവുന്ന ലോറികള്‍ ഇരുപതും ഇരുപത്തഞ്ചും ടണ്‍ ഭാരമുള്ള ലോഡ് കയറ്റി പോകുന്നത് പതിവ് കാഴ്ചയാണ്. പ്ളാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്‍െറ മുന്നോടിയായി ചുരത്തില്‍ ഉന്തുവണ്ടി കച്ചവടം നിരോധിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ചുരത്തില്‍ പലയിടത്തും മാലിന്യക്കൂമ്പാരമാണ്. ഒമ്പതാം വളവിനു താഴെ തകരപ്പാടിയില്‍ അന്യസംസ്ഥാന ലോറികള്‍ വാഹനം കഴുകുന്നതിന്‍െറയും മലമൂത്ര വിസര്‍ജനം നടത്തുന്നതിന്‍െറയും മാലിന്യങ്ങളും താഴേക്കാണ് ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.