വന്യമൃഗ ശല്യത്തിനെതിരെ രോഷം അണപൊട്ടി

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ആക്രമണത്തില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് വള്ളുവാടിയിലെ ജനങ്ങള്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കര്‍ഷക പീഡനം ഒഴിവാക്കുക, കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക, വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ ജീവനും സ്വത്തിനും വേണ്ടി സമരം നടത്തേണ്ടിവരുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. 2012ല്‍ കടുവയുടെ ആക്രമണമുണ്ടായപ്പോള്‍ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തത്തെി. മതിലുകള്‍ കെട്ടി കാടും നാടും വേര്‍തിരിക്കുമെന്ന് അന്ന് അധികൃതര്‍ ഉറപ്പുനല്‍കി. എന്നാല്‍, വാഗ്ദാനം മാത്രമാണ് അന്ന് നല്‍കിയത്. വന്യമൃഗശല്യം പരിഹരിക്കുന്നതിന് അധികൃതര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ളെങ്കില്‍ സമരം സെക്രട്ടേറിയറ്റിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ ഫാ. വര്‍ഗീസ് മബ്രത്ത് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിക്കു നല്‍കാനുള്ള മെമോറാണ്ടം ബെന്നി കൈനിക്കല്‍ അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ഒ. ദേവസ്യ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് മോഹനന്‍, സി.പി.എം ഏരിയ സെക്രട്ടറി ബേബി വര്‍ഗീസ്, ചെട്ടി സര്‍വിസ് സൊസൈറ്റി ജില്ല പ്രസിഡന്‍റ് കണ്ണിവട്ടം കേശവന്‍ ചെട്ടി, ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി. അയ്യൂബ്, ബാബു അബ്ദുറഹിമാന്‍, കെ.എം. പൗലോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.