കല്‍പറ്റ: കാന്‍സര്‍ ബാധിതരായ അമ്മയും മകനും മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരിച്ചത് ഒരു ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂട്ടക്കൊല്ലി മാവത്ത് വീട്ടില്‍ പരമേശ്വരന്‍െറ ഭാര്യ ശാരദയും (60), മകന്‍ ബിജുവുമാണ് (43) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ശാരദ ബുധനാഴ്ചയും ബിജു വെള്ളിയാഴ്ച വൈകീട്ടുമാണ് മരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട ശാരദയെ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ബിജു ചികിത്സിച്ചത്. കുടുംബത്തിന്‍െറ ഏക തണലും ആശ്രയവുമായിരുന്ന ബിജുവിനും കാന്‍സര്‍ സ്ഥിരീകരിച്ചതോടെ ഒരു കുടുംബം ഒന്നാകെ ദുരിതത്തിലാകുകയായിരുന്നു. കുടുംബത്തിന്‍െറ സാമ്പത്തികസ്ഥിതി താറുമാറായതോടെ നാട്ടുകാര്‍ മാവത്ത് ശാരദ-ബിജു കാന്‍സര്‍ റിലീഫ് ഫണ്ട് കമ്മിറ്റി എന്ന പേരില്‍ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ബിജുവിന്‍െറ നട്ടെല്ലിലെ മജ്ജക്ക് ബാധിച്ച അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ 25 മുതല്‍ 35 ലക്ഷം രൂപ വരെയായിരുന്നു വേണ്ടത്. ഈ തുക കണ്ടത്തെുന്നതിനായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഠിനപ്രയത്നം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും വിധി കവര്‍ന്നത്. ബുധനാഴ്ച മരിച്ച ശാരദയുടെ മൃതദേഹം വ്യാഴാഴ്ചയാണ് സംസ്കരിച്ചത്. ശാരദയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധിപേര്‍ എത്തിയിരുന്നു. രോഗത്തെ അതിജീവിച്ച് ബിജു മടങ്ങിയത്തെുമെന്ന പ്രത്യാശയാണ് ഇന്നലെ വൈകീട്ട് ആറോടെ അവസാനിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍വെച്ചാണ് ബിജു ലോകത്തോട് വിടപറഞ്ഞത്. ഇന്ന് വീട്ടുവളപ്പില്‍ ബിജുവിന്‍െറ മൃതദേഹം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.