വയനാട്ടിലെ ചെറുകിട ധാതുഖനനം: പാരിസ്ഥിതികാനുമതി നേടണം –കലക്ടര്‍

കല്‍പറ്റ: അഞ്ചു ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണമുള്ള ഭൂമിയില്‍നിന്ന് ചെറുകിട ധാതുക്കള്‍ ഖനനംചെയ്യാന്‍ ജില്ല കലക്ടര്‍ ചെയര്‍മാനായ ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍നിന്ന് പാരിസ്ഥിതികാനുമതി വാങ്ങണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാറിന്‍െറ വെബ്സൈറ്റ് www.encironmentclearance.nic.in/deiaa.aspx സജ്ജമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ജില്ലതല വിദഗ്ധ അപ്രൈസല്‍ കമ്മിറ്റിയുടെ മെംബര്‍ സെക്രട്ടറിയായ ജില്ല ജിയോളജിസ്റ്റില്‍നിന്ന് ലഭിക്കും. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഫോറം ഐ.എമ്മിലുള്ള അപേക്ഷയോടൊപ്പം പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടും മൈനിങ് ആന്‍ഡ് ജിയോളജി ജില്ല ജിയോളജിസ്റ്റ് അംഗീകരിച്ച മൈനിങ് പ്ളാനും ജില്ല സര്‍വേ റിപ്പോര്‍ട്ടും ആമുഖ കത്തും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. യൂസര്‍ മാന്വല്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐ.ഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ച് സൈറ്റ് ലോഗിന്‍ ചെയ്താല്‍ അപേക്ഷയില്‍ സ്വീകരിച്ച തുടര്‍നടപടി അറിയാം. കേന്ദ്രസര്‍ക്കാറിന്‍െറ വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് എന്ന ഇ മെയിലിലോ 011-24695407 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍െറ www.dmg.kerala.gov.in വെബ്സൈറ്റില്‍നിന്ന് അപേക്ഷയോടെപ്പം സമര്‍പ്പിക്കേണ്ട ജില്ല സര്‍വേ റിപ്പോര്‍ട്ട് ലഭ്യമാകും. സുപ്രീംകോടതി വിധിയുടെയും കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്‍െറയും ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ക്വാറിയിങ് പെര്‍മിറ്റ്, ലീസ് എന്നിവക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.