മാനന്തവാടി: എട്ടാമത് വയനാട് റവന്യു ജില്ല സ്കൂള്‍ കായികമേളക്ക് മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വിസില്‍ മുഴങ്ങി. ആദ്യദിനത്തില്‍ 24 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും നേടി 43 പോയന്‍േറാടെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുതിപ്പ് തുടങ്ങി. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി മുപ്പത് പോയന്‍േറാടെ കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവും നേടി 19 പോയന്‍േറാടെ പയ്യമ്പള്ളി സെന്‍റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ കാക്കവയല്‍ ജി.എച്ച്.എസ്.എസിന് ഒരു പോയന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. ഉപജില്ല വിഭാഗത്തില്‍ 85 പോയന്‍േറാടെ മാനന്തവാടി ഒന്നാം സ്ഥാനത്തും 81 പോയന്‍േറാടെ ബത്തേരി രണ്ടാം സ്ഥാനത്തും 33 പോയന്‍േറാടെ വൈത്തിരി മൂന്നാം സ്ഥാനത്തും തുടരുന്നു. വെള്ളിയാഴ്ച രാവിലെ മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. രാവിലെ 9.30ന് പഴശ്ശികുടീരത്തില്‍ എ.എസ്.പി ജി. ജയദേവ് ദീപശിഖ കൊളുത്തും. കായിക താരങ്ങള്‍ ഏറ്റുവാങ്ങി ഗ്രൗണ്ടില്‍ എത്തിച്ച് സ്ഥാപിക്കും. തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റ് നടക്കും. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി. തങ്കം പതാകയുയര്‍ത്തും. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച 12 ഇനങ്ങളില്‍ പ്രാഥമിക മത്സരങ്ങളും 42 ഇനങ്ങളില്‍ ഫൈനലും നടക്കും. ഏറ്റവും വേഗമേറിയ താരങ്ങളെയും അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.