കൊമ്മഞ്ചേരിക്കാര്‍ക്ക് കാട്ടില്‍നിന്ന് മോചനം

സുല്‍ത്താന്‍ ബത്തേരി: പതിറ്റാണ്ടുകളായി വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു കഴിയുകയായിരുന്ന കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനിക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. ആറു കുടുംബങ്ങളിലായി 26 പേരാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നു കി.മീറ്ററോളം നിബിഡ വനത്തിലൂടെ സഞ്ചരിച്ചാല്‍മാത്രമാണ് കൊമ്മഞ്ചേരിയിലത്തൊന്‍ സാധിക്കുക. ഇവിടേക്ക് വഴിയോ, വൈദ്യുതിയോ എത്തിയിട്ടുമില്ല. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നതിനാല്‍ തനിച്ച് വനത്തിന് പുറത്തുവരുക ശ്രമകരമായിരുന്നു. ആളുകള്‍ക്ക് ജോലിക്കുപോകുന്നതിനും കുട്ടികള്‍ക്ക് സ്കൂളില്‍പോകുന്നതിനും സാധിച്ചിരുന്നില്ല. എം.എല്‍.എ അടക്കം നിരവധി ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടികളൊന്നുമുണ്ടായില്ല. ഇവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പലരും നിരവധിതവണ പരാതികളും നിവേദനങ്ങളും നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ കണ്ണിയന്‍ അഹമ്മദ് കുട്ടി ബത്തേരി സബ് കോടതിയെ സമീപിച്ചു. സബ് ജഡ്ജ് സ്ഥലം സന്ദര്‍ശിച്ചതിനത്തെുടന്ന് എത്രയുംപെട്ടന്ന് ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കൊമ്പന്‍മൂലയോട് ചേര്‍ന്നുള്ള വനഭൂമിയിലാണ് ഇവര്‍ക്ക് ഷെഡുകള്‍ നിര്‍മിച്ചത്. ഒരു കുടുംബം നേരത്തെ കൂടല്ലൂരിലേക്ക് താമസം മാറിയിരുന്നു. അഞ്ച് ഷെഡുകളാണ് പുതുതായി നിര്‍മിച്ചത്. ഇതിനായി 10,000 രൂപ വീതം ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റ് നല്‍കി. വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ കേണി കുഴിച്ചു. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലോ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലോ ഉള്‍പ്പെടുത്തി ഇവര്‍ക്കാവശ്യമായ സ്ഥലം കണ്ടത്തെി നല്‍കും. അതുവരെ ഇവര്‍ക്ക് വനംവകുപ്പിന്‍െറ തന്നെ സ്ഥലത്ത് കൃഷിചെയ്യുന്നതിന് അനുമതിനല്‍കും. കൂടാതെ, ഒരു കുടുംബത്തിന് രണ്ട് കിടാരികളെ വീതം നല്‍കാനും നടപടി സ്വീകരിക്കും. കുറിച്യാട് ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥരുടെയും ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറയും ബത്തേരി ജനമൈത്രി പൊലീസിന്‍െറയും സഹായത്തോടെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.