കല്‍പറ്റ: ഗോത്ര വിഭാഗങ്ങളില്‍പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ‘നാം മുന്നോട്ട്’ എന്ന പേരില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം. ജില്ല പഞ്ചായത്തിന്‍െറയും എസ്.എസ്.എയുടെയും സഹകരണത്തോടെ ആര്‍.എം.എസ്.എയാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ്, ഒമ്പത് ക്ളാസുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ജില്ലയിലെ മൂന്ന് ഉപജില്ലകളില്‍ ഓരോന്നില്‍നിന്നും ഒരു വിദ്യാലയം തെരഞ്ഞെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഗവേഷണ പദ്ധതിയാണിത്. ഒന്നാം ഘട്ടത്തില്‍ കല്ലൂര്‍, നീര്‍വാരം, തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളെയാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം ചീരാല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പഠന വിദ്യാലയമായി തെരഞ്ഞെടുത്തിട്ടുണ്ട്. തരിയോട് സ്കൂളിലാണ് വ്യാഴാഴ്ച പദ്ധതിക്ക് തുടക്കമാവുന്നത്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വിഡിയോ പ്രദര്‍ശനത്തിന്‍െറയും പവര്‍പോയന്‍റ് അവതരണത്തിന്‍െറയും സഹായത്താല്‍ കുട്ടികളില്‍ ബോധവത്കരണം നടത്തും. വിദ്യാഭ്യാസത്തിന്‍െറ പ്രസക്തി ഗോത്രകലകളുടെ അകമ്പടിയോടെ അവതരിപ്പിക്കും. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണവും പങ്കാളിത്തവും പദ്ധതിക്കായി ഉറപ്പാക്കും. വീടുകളില്‍ പഠനസംബന്ധമായ സൗകര്യങ്ങള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടത്തെും. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി കുട്ടികളുടെ ആരോഗ്യസംരക്ഷണവും ഉറപ്പാക്കും. തൊഴില്‍പരിശീലനവും ഇതോടൊപ്പം കുട്ടികള്‍ക്ക് നല്‍കും. കുട്ടികളെ വിദ്യാലയത്തില്‍ നിലനിര്‍ത്താന്‍ വിവിധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും. കലാപരിപാടികള്‍, ഭക്ഷ്യമേള, വിവിധ പരിശീലനങ്ങള്‍, കൃഷി തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഇതിന്‍െറ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.