മാനന്തവാടി: വേഗവും ദൂരവും കുറഞ്ഞ സമയത്താല്‍ കീഴടക്കി ലക്ഷ്യത്തിലത്തെുന്ന കൗമാരക്കാര്‍ ആരെന്നറിയാന്‍ ട്രാക്ക് ഇന്നുണരും. മൂന്ന് ദിവസം നീളുന്ന എട്ടാമത് റവന്യൂ ജില്ല സ്കൂള്‍ കായികമേളക്ക് മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആതിഥേയത്വം വഹിക്കും. ഉച്ചക്ക് രണ്ടിന് മത്സരങ്ങള്‍ ആരംഭിക്കും. 24 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ തവണത്തെ ജേതാക്കളായ മീനങ്ങാടിയും, രണ്ടാം സ്ഥാനക്കാരായ കാക്കവയലും മൂന്നാമതത്തെിയ കാട്ടിക്കുളവും തമ്മിലായിരിക്കും പ്രധാന പോരാട്ടം. സ്ഥിരം പരിശീലകരായിരുന്ന സുജാത ടീച്ചറുടെയും വിജയി ടീച്ചറുടെയും അസാന്നിധ്യത്തിലാണ് മീനങ്ങാടിയും കാക്കവയലും ട്രാക്കിലിറങ്ങുന്നത്. മത്സരങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.