മഞ്ഞപ്പിത്തം: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ഉത്തരവ്

വൈത്തിരി: വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റിയിലെ താമസക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ കോളജ് ഹോസ്റ്റല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. മറ്റു ചില കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്‍ ഹോസ്റ്റലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കിണറ്റിലെ വെള്ളം മലീമസവും ഉപയോഗയോഗ്യമല്ളെന്നും കണ്ടത്തെി. ഇതാണ് രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു. കുട്ടികള്‍ക്കുള്ള കുടിവെള്ളം ശുദ്ധമാണെന്നു ഉറപ്പു വരുത്തുന്നതുവരെ ഹോസ്റ്റല്‍ അടച്ചിടാനാണ് നിര്‍ദേശം. വൈത്തിരി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരാണ് പരിശോധന നടത്തി നടപടിയെടുത്തത്. കാന്‍റീനിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. യൂനിവേഴ്സിറ്റിയുടെ തൊട്ടടുത്തുകൂടി ഒഴുകുന്ന പുഴയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കിണറിലേക്കത്തെുന്നുവെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.